ചങ്ങനാശ്ശേരിയിലെ ക്യാമ്പിൽ ദുരിതം....ഭക്ഷണമില്ല.... കിട്ടിയത് പച്ചവെള്ളം മാത്രം…

 

ചങ്ങനാശ്ശേരിയിലെ സർക്കാർ എൽപി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണമില്ലെന്ന് പരാതി. 

രാവിലെ മുതൽ ഭക്ഷണം നൽകിയില്ലെന്ന് ദുരിത ബാധിതർ പറഞ്ഞു. ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പിൽ പോയി ഭക്ഷണം കഴിക്കാൻ മെമ്പർ പറഞ്ഞതായും ദുരിത ബാധിതർ പറയുന്നു. 


യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആളുകൾ പറയുന്നു. പായിപ്പാട് ഒന്നാം വാർഡിലെ 150 പേരാണ് ക്യാമ്പിൽ ഉള്ളത്. രാവിലെ ഗ്യാസ് കുറ്റി നൽകി തിരികെ എടുത്തു കൊണ്ടുപോയെന്നും ദുരിത ബാധിതർ പറഞ്ഞു. 


പച്ചവെള്ളം മാത്രമാണ് ലഭിച്ചത്. കയ്യിൽ സൂക്ഷിച്ചിരുന്ന പൈസ എടുത്താണ് കുട്ടികൾക്ക് ഭക്ഷണം നൽകിയതെന്നും ദുരിതബാധിതർ പറഞ്ഞു. സാധനങ്ങൾ വാങ്ങി തന്നാൽ പാകം ചെയ്ത് കഴിച്ചോളാമെന്ന് ദുരിതബാധിതർ പറഞ്ഞു. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments