മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും




 മകനെ പിച്ചാത്തികൊണ്ട് വയറ്റില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിന് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 

കരുണാപുരം അന്യാര്‍തൊളു എടത്വാമെട്ട് ആനിവേലില്‍ വീട്ടില്‍ പ്രസാദിനെയാണ് (53) ഇടുക്കി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കേണ്ടി വരും.



 2023 ജൂലൈ 2 ന് രാത്രി മകന്‍ അമലിനോടുള്ള വിരോധത്തെ തുടര്‍ന്ന് പ്രസാദ് വീട്ടില്‍വച്ച് പിച്ചാത്തി ഉപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമല്‍ ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. 
കമ്പംമേട് പോലീസ് ഇന്‍സ്പെക്ടറായിരുന്ന വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുത്താണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments