പാചകവാതക കണക്ഷൻ നിയമങ്ങളിൽ വൻ മാറ്റം; സബ്‌സിഡി ഗാർഹിക സിലിൻഡറുകൾക്ക് പകരം 10 കിലോയുടെ കോമ്പോസിറ്റ് സിലിൻഡറുകൾ നൽകിത്തുടങ്ങി



പാചകവാതക കണക്ഷൻ നിയമങ്ങളിൽ വൻ മാറ്റം; സബ്‌സിഡി ഗാർഹിക സിലിൻഡറുകൾക്ക് പകരം 10 കിലോയുടെ കോമ്പോസിറ്റ് സിലിൻഡറുകൾ നൽകിത്തുടങ്ങി 

പാചകവാതക പുതിയ കണക്ഷൻ നടപടികളിൽ എണ്ണക്കമ്പനികൾ അടിമുടി മാറ്റം വരുത്തിയിരിക്കുന്നു. ഇതിന്റെ ഭാഗമായി സബ്‌സിഡിയുള്ള 14.2 കിലോയുടെ പരമ്പരാഗത ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിക്കുകയും, വ്യക്തിഗത സിലിൻഡർ ആശയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറുമാസമായി 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷനുകൾ നൽകിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. 


പഴയ ഉപഭോക്താക്കൾക്ക് മുൻ വ്യവസ്ഥകൾ പ്രകാരം സിലിൻഡറുകൾ തുടർന്നും ലഭിക്കുമെങ്കിലും, പുതിയ പദ്ധതിപ്രകാരം സബ്‌സിഡികൾ ബാധകമല്ല. കൂടാതെ, ഒരു മേൽവിലാസത്തിൽ രണ്ട് സിലിൻഡർ വേണമെന്ന പരിധിയും റീഫില്ലിങ് ഇടവേളകളിലെ ഉപാധികളും ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പുതിയ കണക്ഷന് 4,840 രൂപയും സിലിൻഡർ ഒന്നിന് 1,650 രൂപ വീതം റീഫില്ലിങ് നിരക്കും ഈടാക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിട്ടുണ്ട്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments