എസ് എം വൈ എം പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തിലെ രൂപത കലോത്സവം പ്രവിത്താനം ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ നടത്തി



എസ് എം വൈ എം പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തിലെ രൂപത കലോത്സവം  പ്രവിത്താനം ഫൊറോനയുടെയും, യൂണിറ്റിന്റെയും ആതിഥേയത്വത്തിൽ പ്രവിത്താനം ഫൊറോന പള്ളിയിൽ വച്ച് നടത്തപ്പെട്ടു. 

രൂപതാ പ്രസിഡൻ്റ് മിജോ ജോയി പതാക ഉയർത്തി.   ഉദ്ഘാടനം പാലാ രൂപത വികാരി ജനറാള്‍ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് നിർവ്വഹിച്ചു .  ആമുഖപ്രഭാഷണം രൂപത ഡയറക്ടല്‍ റവ. ഫാ മാണി കൊഴുപ്പൻകുറ്റിയും, മുഖ്യപ്രഭാഷണം പ്രവിത്താനം ഫൊറോന വികാരി വെരി റവ.ഫാ ജോർജ് വേളൂപറമ്പിലും,  അനുഗ്രഹപ്രഭാഷണം ഫൊറോന ഡയറക്ടര്‍ റവ. ഫാ ആൻ്റു കൊല്ലിയിലും നടത്തി. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 20 ഫൊറോനകളിൽ നിന്ന് യുവജനങ്ങൾ പങ്കെടുത്തു.  കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ചീഫ് വീപ്പ് ശ്രീ. അപ്പു ജോൺ ജോസഫ് നിർവഹിച്ചു. ഫൊറോന ഓവറോൾ ചാമ്പ്യൻഷിപ്പ് രാമപുരം ഫൊറോനയും രണ്ടാം സ്ഥാനം കുറവിലങ്ങാട് ഫൊറോനയും മൂന്നാം സ്ഥാനം കൊഴുവനാൽ ഫൊറോനയും കരസ്ഥമാക്കി. 


ബെസ്റ്റ് യൂണിറ്റിൽ ഒന്നാം സ്ഥാനം കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം രാമപുരം യൂണിറ്റും മൂന്നാം സ്ഥാനം മുട്ടുച്ചിറ യൂണിറ്റും കരസ്ഥമാക്കി. രചന മത്സരത്തിൽ കാറ്റഗറി തിരിച്ച് യൂണിറ്റുകൾക്കുള്ള സമ്മാനവും നൽകി. A കാറ്റഗറിയിൽ ഒന്നാം സ്ഥാനം അൽഫോൻസാഗിരി യൂണിറ്റും രണ്ടാം സ്ഥാനം ഗാഗുൽത്ത യൂണിറ്റും മൂന്നാം സ്ഥാനം വാഗമൺ യൂണിറ്റും കരസ്ഥമാക്കി. 
B കാറ്റഗറിയിൽ ഒന്നാം സ്ഥാനം കുന്നോന്നി രണ്ടാം സ്ഥാനം വെള്ളികുളം മൂന്നാം സ്ഥാനം വാക്കാട് യൂണിറ്റും C കാറ്റഗറിയിൽ ഒന്നാം സ്ഥാനം പെരിങ്ങുളം രണ്ടാം സ്ഥാനം തുടങ്ങുനാട് മൂന്നാം സ്ഥാനം സിബിഗിരി യൂണിറ്റും കരസ്ഥമാക്കി. D കാറ്റഗറിയിൽ ഒന്നാം സ്ഥാനം കടപ്ലാമറ്റം യൂണിറ്റ് രണ്ടാം സ്ഥാനം ഏന്തയാർ യൂണിറ്റും മൂന്നാം സ്ഥാനം പിറവം യൂണിറ്റും E കാറ്റഗറിയിൽ ഒന്നാം സ്ഥാനം പൂവരണി രണ്ടാം സ്ഥാനം പൂഞ്ഞാർ മൂന്നാം സ്ഥാനം ഇലഞ്ഞി യൂണിറ്റും
F കാറ്റഗറിയിൽ ഒന്നാം സ്ഥാനം  കുറവിലങ്ങാട് യൂണിറ്റും രണ്ടാം സ്ഥാനം രാമപുരം യൂണിറ്റും മൂന്നാം സ്ഥാനം മുട്ടുചിറ യൂണിറ്റും കരസ്ഥമാക്കി. വിജയികളായ എല്ലാവർക്കും അഭിനന്ദനങ്ങൾ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments