മാണി സി. കാപ്പൻ എംഎൽഎ യുടെ കേസ് തികച്ചും വ്യക്തിപരം: കെ ഡി പി പാലാ ബ്ലോക്ക് കമ്മിറ്റി... വീഡിയോ വാർത്തയോടൊപ്പം


മാണി സി. കാപ്പൻ   എംഎൽഎ  യുടെ കേസ് തികച്ചും വ്യക്തിപരം. കെ ഡി പി  പാലാ ബ്ലോക്ക് കമ്മിറ്റി.

മാണി സി കാപ്പൻ എംഎൽഎ ആകുന്നതിനു മുമ്പ്   ഉണ്ടായ സംഭവമാണ് കേസിന് ആസ്പദം.

  2018 ഒക്ടോബർ 9 ആണ് മാണി.സി കാപ്പൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത്.എംഎൽഎ പദവി ദുർ വിനിയോഗം ചെയ്ത് സർക്കാരിന്റെ ആനുകൂല്യങ്ങൾ  നേടിക്കൊടുക്കാം എന്ന വാഗ്ദാനത്തിന്റെ പുറത്തു ഉത്ഭവിച്ച കേസല്ലിത്.  ബഹുമാനപ്പെട്ട കേരള ഹൈക്കോടതി   തള്ളിക്കളഞ്ഞ കേസാണ്. ഇപ്പോൾ ഉണ്ടായ കോടതിവിധി മുംബൈ  ബോറിവാലി അഡീഷണൽ  മെട്രോപ്പൊലിറ്റൻ മജിസ്ട്രേറ്റ്  കോടതിയുടേതാണ്. കോടതിവിധികൾ എപ്പോഴും മാനിക്കപ്പെടേണ്ടതാണ്. എന്നാൽ ഈ കേസും കോടതിവിധിയെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉണ്ടായ കോലാഹലവും സംശയിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണ്. വിധിയിൽ  മേൽ കോടതികളിൽ അപ്പിൽ നൽകാൻ നമ്മുടെ നിയമവ്യവസ്ഥ  മാണി സി.കാപ്പൻ എന്ന വ്യക്തിക്ക്‌ സ്വാതന്ത്ര്യവും അവസരവും നൽകിയിട്ടുണ്ട്. ഭരണഘടനാപരമായ പദവികൾ വഹിച്ചു അധികാര ദുർവിനിയോഗം നടത്തിയവരുടെ കേസുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.അത് കൊണ്ട് തന്നെ മാണി സി കാപ്പൻ തന്റെ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ആവശ്യമോ പൊതുപ്രവർത്തനം നിർത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി പാലാ ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി.

വീഡിയോ ഇവിടെ കാണാം 👇👇👇


2026 നിയമസഭാ തിരഞ്ഞെടുപ്പിൽ   ഈ കേസ് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച മാനദണ്ഡപ്രകാരം നോമിനേഷനോടൊപ്പം  സത്യവാങ്മൂലം സമർപ്പിക്കുകയും അച്ചടി  ദൃശ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം പൊതുജനത്തെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ
 ഇതൊരു പുതിയ കാര്യമായി അവതരിപ്പിക്കുന്നതിൽ പ്രസക്തിയില്ല.

 തിരഞ്ഞെടുപ്പിന് മുൻപുള്ള അഞ്ചുവർഷക്കാലം മാണി സി കാപ്പനെ വ്യക്തിപരമായി തേജോ വധം ചെയ്യുന്നതിനും അപകീർത്തിപ്പെടുത്തി ബഹുജന മധ്യത്തിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ശ്രമിച്ചു പരാജയപ്പെട്ട ചിലരാണ് ഈ കോലാഹലങ്ങൾക്ക് പിന്നിൽ. ഇവരുടെ ഈ ശ്രമങ്ങളെ എല്ലാം പരാജയപ്പെടുത്തി കൊണ്ടാണ് മാണി സി കാപ്പൻ പാലാ നിയോജകമണ്ഡലത്തിൽ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനോവീര്യം തകർക്കുന്നതിനുള്ള ശ്രമമമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ.
       

 കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നഷ്ടപ്പെട്ടുപോയ അഞ്ചുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് മാണി സി കാപ്പൻ എംഎൽഎ. പൊതുരംഗത്ത് തനതായ വ്യക്തിത്വം തെളിയിച്ച് മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്ന മാണി സി.കാപ്പനെതിരെ ആരോപണങ്ങളുടെയും അപവാദങ്ങളുടെയും പുകമറ സൃഷ്ടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണിത്.
 പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ജനം തിരസ്കരിച്ച് നിലവില്ലാത്ത ഒരു പാർട്ടിയുടെ ലേബലിലാണ് ഈ കുൽസിത പ്രവർത്തനങ്ങൾ എന്നുള്ളത് ജനങ്ങൾ തിരിച്ചറിയും. ഈ ആരോപണങ്ങളെ എല്ലാം ബഹുജന പിന്തുണയോടെ  നേരിടുമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി പാലാ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
 ഇതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലും പാലായിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന  പ്രകടനങ്ങളും കോലാഹലങ്ങളും  പാലായിലെ പ്രബുദ്ധരായ ജനങ്ങൾ അത് അർഹിക്കുന്ന അവജ്ഞയോടെ  തള്ളിക്കളയും എന്നും  യോഗം വിലയിരുത്തി. ബ്ലോക്ക് പ്രസിഡന്റ് തങ്കച്ചൻ മുളകുന്നം അധ്യക്ഷത വഹിച്ചു. യോഗത്തിൽ  സംസ്ഥാന ഭാരവാഹികളായ ജിമ്മി ജോസഫ്, എംപി കൃഷ്ണൻ നായർ, ബേബി ഈറ്റത്തോട്ട്,ഉണ്ണി മുട്ടം, താഹ തലനാട്,SA. തോമസ്,രവീന്ദ്രൻ എം എൻ.സണ്ണി പൈക, ടോം നല്ലനിരപ്പേൽ, റോയ് നാടുകാണി, ഡയസ് പൈക, അണ്ണൻ പ്രശാന്ത്, സിബി അഴകം പറമ്പിൽ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments