ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രം, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒന്നാം തീയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ടോംസ് ചേമ്പറിൽ മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും സംരക്ഷണവും എന്ന വിഷയത്തെപ്പറ്റി ക്ലാസ് നടക്കും.
മുൻ ഡെപ്യൂട്ടി കളക്ടർ ജെയിംസ് ജോസഫ് അധികാരം ക്ലാസിന് നേതൃത്വം നൽകും. ഇൻഫാം ജില്ലാ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ ഉദ്ഘാടനം ചെയ്യും.വി.എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിക്കും.
ഇൻഫാം വിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭരണങ്ങാനത്ത് നടന്ന ഓണം വിപണന വേളയിൽ വിതരണം ചെയ്ത സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായ പത്തുപേർക്ക് യോഗത്തിൽ വെച്ച് ഫാദർ ജോസ് തറപ്പേൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
70 12 23 03 34





0 Comments