പാലായിലെ ഒരു റെസ്റ്റോറന്റിലെ മലിനജല പ്രശ്നം സംബന്ധിച്ച് ഉപഭോക്താക്കൾ പുറത്തുവിട്ട വീഡിയോയും നഗരസഭയുടെ ആരോഗ്യ വിഭാഗം അവിടെ നടത്തിയ പരിശോധന സംബന്ധിച്ചുള്ള വാർത്തയും റിപ്പോർട്ട് ചെയ്തതിന് ട്രാവൻകൂർ ന്യൂസ് ചാനൽ ചീഫ് എഡിറ്റർ അനിൽ ജോസഫിനെതിരെ വധ ഭീഷണി മുഴക്കിയതായി പരാതി .... കൃഷ്‌ണകുമാർ എന്ന ആൾ തനിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിച്ചെന്നും അനിലിൻ്റെ പരാതിയിലുണ്ട് ..... ഇതേ സമയം ഇതിൻ്റെ പേരിൽ തൻ്റെ ഭാര്യയും കുഞ്ഞും ഉൾപ്പെട്ട ചിത്രം ഉപയോഗിച്ച് അനിൽ വാർത്ത തയ്യാറാക്കി എന്നാണ് കൃഷ്ണകുമാറിൻ്റെ ആരോപണം .... പക്ഷേ കൃഷ്ണകുമാർ ഇതേവരെ പരാതി നൽകിയിട്ടില്ല. സൈബർ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പാലാ പൊലീസ്.

പാലായിലെ ഒരു  റെസ്റ്റോറന്റിലെ മലിനജല പ്രശ്നം സംബന്ധിച്ച് ഉപഭോക്താക്കൾ പുറത്തുവിട്ട വീഡിയോയും നഗരസഭയുടെ ആരോഗ്യ വിഭാഗം അവിടെ നടത്തിയ പരിശോധന സംബന്ധിച്ചുള്ള വാർത്തയും റിപ്പോർട്ട് ചെയ്തതിന് ട്രാവൻകൂർ ന്യൂസ് ചാനൽ ചീഫ് എഡിറ്റർ അനിൽ ജോസഫിനെതിരെ വധ ഭീഷണി മുഴക്കിയതായി പരാതി .... കൃഷ്‌ണകുമാർ എന്ന ആൾ തനിക്കെതിരെ ഫേസ് ബുക്കിൽ അപകീർത്തികരമായ പ്രസ്താവന പ്രചരിപ്പിച്ചെന്നും അനിലിൻ്റെ പരാതിയിലുണ്ട് ..... ഇതേ സമയം ഇതിൻ്റെ പേരിൽ തൻ്റെ ഭാര്യയും കുഞ്ഞും ഉൾപ്പെട്ട ചിത്രം ഉപയോഗിച്ച് അനിൽ  വാർത്ത തയ്യാറാക്കി എന്നാണ് കൃഷ്ണകുമാറിൻ്റെ ആരോപണം .... പക്ഷേ കൃഷ്ണകുമാർ ഇതേവരെ  പരാതി നൽകിയിട്ടില്ല. സൈബർ തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചതായി പാലാ പൊലീസ്.    


അനിലിൻ്റെ പരാതിയിൽ പറയുന്ന കാര്യം; മൂന്നു  പതിറ്റാണ്ടായി മാധ്യമ രംഗത്തുള്ള തന്നെ അപകീർത്തി പെടുത്തുന്നതിനായി ഹോട്ടലുടമയോട് താൻ പണം ആവശ്യപ്പെട്ടു എന്ന അപകീർത്തികരമായ വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ട്രാവൻകൂർ ന്യൂസ് ചാനൽ ചീഫ് എഡിറ്ററായ തന്നെ  വധിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിന് കൃഷ്ണകുമാർ എന്ന വ്യക്തിക്കെതിരെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന  ഹോട്ടലുടമയ്ക്കെതിരെയുമാണ്  പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുള്ളത് .

 

ട്രാവൻകൂർ ന്യൂസ് അധികൃതർ പണം ആവശ്യപ്പെട്ടുവെന്നും അതിന് തെളിവുണ്ടെന്നും പ്രചരിപ്പിക്കുന്നവർ ആ തെളിവ് പാലാ ഡിവൈഎസ്പി മുൻപാകെ ഹാജരാക്കണമെന്നും വധ ഭീഷണി മുഴക്കിയ വ്യക്തിയിൽ നിന്ന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഡിവൈഎസ്പിക്ക് കേസ് നൽകിയിരിക്കുന്നത്. ട്രാവൻകൂർ ന്യൂസ് അധികൃതർ പണം ആവശ്യപ്പെട്ടിട്ടില്ല എന്ന് ഹോട്ടലുടമയ്ക്ക്  ഉറപ്പുള്ളത് കൊണ്ട് തന്നെ ഇടനിലക്കാർ വഴിയെന്നുള്ള കുപ്രചരണമാണ് ഇപ്പോൾ നടന്നുവരുന്നത്. അങ്ങനെയെങ്കിൽ ഇടനിലക്കാർ ആരെന്ന് വ്യക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം ഏഴുമണിയോടെ ട്രാവൻകൂർ ന്യൂസ് മാനേജിംഗ് എഡിറ്ററെ തങ്ങൾ അപകടപ്പെടുത്താൻ ശ്രമിച്ചു എന്നും എന്നാൽ അദ്ദേഹത്തിൻറെ ഭാര്യ കൂടെ ഉണ്ടായിരുന്നതുകൊണ്ട് വെറുതെവിട്ടതാണെന്നും പിന്നീട് കണ്ടോളാം എന്നും കൃഷ്ണകുമാർ അയച്ചതായി പറയുന്ന  ഭീഷണി സന്ദേശത്തിൻ്റെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. ട്രാവൻകൂർ ന്യൂസ് മാനേജിംഗ് എഡിറ്റർക്കും കുടുംബാംഗങ്ങൾക്കും എന്തു സംഭവിച്ചാലും അതിൻറെ ഉത്തരവാദിത്വം മേൽപ്പറഞ്ഞ കൃഷ്ണകുമാറിനും  ഹോട്ടലുടമയ്ക്കുമാണെന്നും പരാതിയിൽ പറയുന്നു.


പാലാ കൊട്ടാരമറ്റത്തെ  ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൃഷ്ണകുമാർ എന്തിനാണ്  ഹോട്ടലുടമയ്ക്ക്  വേണ്ടി മറ്റൊരു വ്യക്തിയെ ആക്ഷേപിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ലെന്നും ഒരുപക്ഷേ ഹോട്ടലുമയ്ക്ക് വേണ്ടി  ക്വെട്ടേഷൻ ഏറ്റെടുത്തതാവാം എന്നും ട്രാവൻകൂർ ന്യൂസ് മാനേജിംഗ് എഡിറ്റർ അനിൽ ജെ തയ്യിൽ പരാതിയിൽ പറയുന്നു. ഈ വാർത്ത പുറത്തുവിട്ടത് ട്രാവൻകൂർ ന്യൂസ് അല്ല. അവിടെ ഭക്ഷണം കഴിക്കാൻ എത്തിയവരാണ് ആ ദുരവസ്ഥ വീഡിയോയിലൂടെ പുറത്തുവിട്ടത്.അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ്  ഇങ്ങനെ ഒരു വീഡിയോ പുറത്തുവന്നു എന്ന നിലയിൽ ട്രാവൻകൂർ വാർത്ത ചെയ്യുന്നതെന്നും അനിൽ വിശദീകരിക്കുന്നു . അതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം അവിടെ പരിശോധന നടത്തിയ വാർത്ത മാത്രമാണ് തങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും അതിൽ പക്ഷേ പ്രസ്തുത  ഹോട്ടലിലെ ഭക്ഷണത്തിന്റെ സ്വാദിനെ കുറിച്ചോ സർവീസിനെ കുറിച്ചോ മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നും ചൂണ്ടിക്കാട്ടിയ അനിൽ ജെ തയ്യിൽ ഒരാഴ്ച മുൻപ്  നഗരസഭാ ആരോഗ്യ വിഭാഗം കിണറിലെ വെള്ളത്തിൻറെ ശുചിത്വ കുറവിന്റെ പേരിൽ 10000 രൂപ പിഴയടപ്പിച്ചിട്ടുള്ളതായിരുന്നു എന്നും പരാതിയിൽ  ചൂണ്ടിക്കാട്ടുന്നു . ഉപഭോക്താക്കളോട് ക്ഷമ പറയുകയും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയുമായിരുന്നു മാധ്യമങ്ങൾക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ഗുണ്ടാ ഭീഷണി നടത്തുകയും ചെയ്യുന്നതിന് പകരം ഹോട്ടലുടമ ചെയ്യേണ്ടിയിരുന്നതെന്ന് പറഞ്ഞ അനിൽ ജോസഫ്  തങ്ങൾ പണം ആവശ്യപ്പെട്ടു എന്നുള്ള വ്യാജ ആരോപണത്തിന്റെ സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ചൂണ്ടിക്കാട്ടി. എല്ലാ സൈബർ തെളിവുകളും കൃത്യതയോടെ പൊലീസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും അനിൽ ജോസഫ് വിശദീകരിച്ചു .



ഇതേ സമയം  ഹോട്ടലുടമ സുഹൃത്തായതിനാൽ ആ സ്ഥാപനത്തെ കുറിച്ച് തനിക്കറിയാവുന്ന ഭാഗം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു എന്നുള്ളത് ശരിയാണെന്നും എന്നാൽ തൻ്റെ ഭാര്യയുടേയും കുഞ്ഞിൻ്റേയും ചിത്രം കൂടി ചേർത്ത് ട്രാവൻ കൂർ ന്യൂസ് അക്കാര്യം വാർത്തയാക്കിയെന്നും അതാണ് തനിക്ക് വിഷമം ഉണ്ടാക്കിയതെന്നും കൃഷ്‌ണകുമാർ പറയുന്നു . ക്വട്ടേഷൻ എടുക്കാൻ താനൊരു  ഗുണ്ടയല്ല. തൻ്റെ പേരിൽ ഇന്നേവരെ ഒരു കേസ്സും പൊലീസ് എടുത്തിട്ടുമില്ല . ഇന്നലെ പാലായിൽ  അനിൽ ജോസഫിനെ  നേരിൽ കണ്ടപ്പോൾ ഇക്കാര്യം നേരിട്ട് പറയാൻ ആഗ്രഹിച്ചു . പക്ഷേ അനിലിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ കൂടി ഉണ്ടായിരുന്നതിനാൽ നേരിട്ടുള്ള സംസാരത്തിന് താൻ മുതിർന്നില്ലെന്നും കൃഷ്‌ണകുമാർ പറഞ്ഞു. 
അനിൽ ജോസഫിന്  എന്താണ് ഇക്കാര്യത്തിൽ പറയാനുള്ളത് എന്ന് അറിയാൻ ഇന്ന് രാവിലെ 10-ൽ കൂടുതൽ തവണ താൻ  അനിലിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നും കൃഷ്‌ണകുമാർ പറയുന്നു .

ഇതേ സമയം സൈബർ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പാലാ പൊലീസ് പറയുന്നു . ബന്ധപെട്ട കക്ഷികളിൽ നിന്നും ഉടൻ മൊഴിയെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments