കാരുണ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ ശ്രദ്ധേയ സംഭാവനകള്‍ക്ക് അംഗീകാരമായി പ്രൊഫ. റോയ് തോമസ് കടപ്ലാക്കലിനെ ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു.
അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് സ്നേഹാദരവിന്റെ വേറിട്ട വേദിയായി.
പാലാ ബ്രില്യന്റ് സെന്ററിലെ മാത്തമാറ്റിക്സ് വിഭാഗം മേധാവിയായി കഴിഞ്ഞ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന പ്രൊഫ. റോയ് തോമസ് കടപ്ലാക്കല്‍ അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള കെ.എസ്. തോമസ് കടപ്ലാക്കല്‍ ചാരിറ്റി വഴി വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരവധി കാരുണ്യപ്രവര്‍ത്തികളാണ് ചെയ്തുവരുന്നത്.
ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ രക്ഷാധികാരി ഡോ. എന്‍.കെ. മഹാദേവന്‍ പ്രൊഫ. റോയ് തോമസ് കടപ്ലാക്കലിനെ പൊന്നാട അണിയിച്ചാദരിച്ചു.
സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. ശ്രീകല ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സാബു മാത്യു പ്ലാത്തോട്ടം, ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ ടിറ്റോ മാത്യു, മനോജ് റ്റി. ബെഞ്ചമിന്‍, ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ വൈസ് പ്രസിഡന്റ് ഡി. ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീഷ്, അരുണ്‍ കുളംപള്ളില്‍, മജീഷ്യനും മെന്റലിസ്റ്റുമായ കണ്ണന്‍മോന്‍ (എസ്. അഭിനവ് കൃഷ്ണ), കേരള കൗമുദി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍, റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആദരവേറ്റുവാങ്ങിയ പ്രൊഫ. റോയ് തോമസ് അംബികാ വിദ്യാഭവന്‍ കുടുംബത്തോട് നന്ദി പറഞ്ഞു.



0 Comments