പ്രൊഫ. ഡോ.സിബി ജയിംസ് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പ്രിൻസിപ്പൽ
കേരളത്തിലെ ആദ്യ സിവിൽ സർവീസ് പരിശീലനകേന്ദ്രമായ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലായി പ്രൊഫ.ഡോ. സിബി ജയിംസ് ചുമതലയേറ്റു. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് പ്രിൻസിപ്പലായി വിരമിച്ച ഡോ.സിബി ജയിംസ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അദ്ധ്യാപന അക്കാദമിക് പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.
ഇംഗ്ലീഷ് വിഭാഗം വകുപ്പദ്ധ്യക്ഷനായിരിക്കെയാണ് സിബി ജയിംസ് കോളേജിൻ്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. പാലാ രൂപത ചീങ്കല്ലേൽ ഇടവകാംഗമാണ്. മുപ്പത്തിമൂന്ന് വർഷത്തെ ഇംഗ്ലീഷ് അദ്ധ്യാപനപരിചയം, വിദ്യാഭ്യാസ ഭരണ രംഗത്തെ നേതൃപാടവം, ഗവേഷണ രംഗത്തെ പ്രവർത്തനം, മത്സരപ്പരീക്ഷാ പരി ശീലനരംഗത്തെ ദീർഘകാലാനുഭവം എന്നിവയാണ് പുതിയ ഉത്തരവാദിത്വത്തിലേക്ക് ഡോ.സിബി ജയിംസിനെ എത്തിച്ചത്. ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു യൂണി വേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.
കൂടാതെ എം.എ. മലയാളം, പി.എച്ച്.ഡി. എന്നീ ബിരുദങ്ങളും ഇംഗ്ലീഷിലും മലയാളത്തിലും നെറ്റ് ജെ.ആർ.എഫും നേടിയിട്ടുണ്ട്. പാലാ സെൻ്റ് തോമസ് കോളേജിന് ഓട്ടോണമസ് പദവി ലഭിച്ച പ്രാരംഭഘട്ടത്തിൽ സ്ഥാപനത്തെ നയിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ രാഷ്ട്രപതിയെ കോളേജിൽ വരവേൽക്കുന്നതിൽ നേതൃത്വം നൽകി. സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നാലാമത്തെ പ്രിൻസിപ്പലാണ് ഡോ.സിബി ജയിംസ്.
70 12 23 03 34


0 Comments