യുവാവിൻ്റെ കാലിൽ കാർ കയറിയ സംഭവം: വാഹനം കണ്ടെത്താനായില്ല.
കൊല്ലപ്പള്ളി ടൗണിൽ സീബ്ര ക്രോസിംഗിൽ യുവാവിൻ്റെ കാലിൽ കാർ കയറി പരിക്കേറ്റ സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. കൊല്ലപ്പള്ളി സ്വദേശി സിബിയുടെ കാലിലൂടെയാണ് കാർ കയറിയിറങ്ങിയത്. അപകടത്തിനു ശേഷം കാർ നിർത്താതെ പോയി. കഴിഞ്ഞ 27 ന് രാത്രി ഒമ്പതോടെയാണ് സംഭവം.
കവലവഴിമുക്കിലെ ഒരു കടയിലെ സെയിൽസ്മാനായ സിബി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊല്ലപ്പള്ളി ടൗണിൽ സീബ്ര ലൈൻ മുറിച്ചു കടക്കാൻ നില്ക്കുമ്പോൾ ചുവന്ന നിറമുള്ള കാർ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. റോഡിൽ വീണു കിടന്ന സിബിയെ ചേർപ്പുങ്കൽ മാർസ്ലീവ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിബി ഇപ്പോഴും ചികിത്സയിലാണ്.
ഇതിനോടകം ആറു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായി. മേലുകാവ് പോലീസ് സ്ഥലത്തെത്തി സി.സി.ടി.വി. പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും അപകടത്തിനിടയാക്കിയ വാഹനം 15 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.
ആ ദിവസങ്ങളിൽ ടൗണിലെ ഹൈമാസ്റ്റ് തെളിയാതിരുന്നതും ടൗൺ ഭാഗത്ത് സി സി ടി വി കൾ ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. പാലാ തൊടുപുഴ ഹൈവേയിൽ നിന്ന് മേലുകാവ്, ഇടുക്കി പ്രദേശങ്ങളിലേക്ക് തിരിയുന്ന ജംഗ്ഷനുമായതിനാൽ ഇവിടെ അപകടങ്ങളും തുടർക്കഥയാണ് .
ഇതോടെ ഹൈവേയിലെ പ്രമുഖ ടൗണായ കൊല്ലപ്പള്ളിയിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
70 12 23 03 34



0 Comments