കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ




കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്  പൊതുയോഗങ്ങൾക്ക്  വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ടുനൽകുന്നത് പൊതുജനങ്ങൾക്കും യാത്രാക്കാർ ക്കും വ്യാപാരികൾക്കും വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലയെന്നും ഇതിനെതിരെ നഗരസഭയ്ക്ക് എതിരെ ശക്തമായ പൊതുജനാഭിപ്രായം ഉണ്ടെയെന്ന കാര്യത്തിലും തർക്കമില്ലായെന്നും  ബിജു പാലുപ്പടവൻ പറഞ്ഞു. 

ദിയാ ബിനു ചെയർപേഴ്സൺ ആയിരുന്നപ്പോൾ സമാന വിഷയം വന്നപ്പോഴും ഇതേ നിലപാടിൽ ഞങ്ങളുടെ പാർട്ടി ഉറച്ച് നിന്നതാണന്നും ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ലയെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ അന്നും ജനാധിപത്യപരമായ ഒരു കാര്യം കൗൺസിലിൽ പറഞ്ഞിരുന്നു.

നിലവിൽ മുനിസിപ്പൽ കൗൺസിൽ സ്റ്റാൻഡ് വാടകയ്ക്ക് കൊടുക്കരുതെന്ന്  അജണ്ട വച്ച് ഒരു തീരുമാനം എടുത്തിട്ടില്ലായെന്നും അത് കാരണമാണ് വിവിധ രാഷ്ടിയ പാർട്ടികൾ കൊട്ടാര മറ്റം ബസ്സ് സറ്റാൻഡ് ചോദിച്ച് അപേക്ഷ നൽകുന്നതെന്നും ഇല്ലെങ്കിൽ അപേക്ഷ വരുമ്പോൾ തന്നെ സെക്രട്ടറിക്ക് നിരസിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഗതിയിൽ  ഒരു രാഷ്ടിയ പാർട്ടി യോഗത്തിന് സ്ഥലം നിശ്ചയിച്ച്  അതിൻ്റെ മുന്നൊരുക്കങൾ നടത്തിയതിനു ശേഷമാവും സ്റ്റാൻഡ് ഉറപ്പായും കിട്ടുമെന്ന പ്രതീഷയിൽ അപേക്ഷ സമർപ്പിക്കുക.

ദിയാ ബിനു ചെയർപേഴ്സൺ ആയിരുന്ന സമയത്തും സമാന അപേക്ഷ വന്നപ്പോൾ ഇതേ സാഹചര്യത്താൽ അനുവദിച്ചതിന് ശേഷം ഇനി ഒരിക്കലും നൽകില്ലായെന്ന് തീരുമാനം എടുക്കാൻ കൗൺസിലിൽ താൻ ആവശ്യപ്പെട്ടെങ്കിലും തീരുമാനം എടുത്തില്ലായെന്ന് മാത്രമല്ല, തുടർന്ന് ഈ വിഷയത്തിൽ അജണ്ട വന്നും ഇല്ല. തങ്ങൾക്ക് അന്ന് ഭൂരിപക്ഷവും ഇല്ലായിരുന്നു.കഴിഞ്ഞ കാല മിനിട്ട് സ് പരിശോധിച്ചാൽ ഇത് മനസ്സിലാകും. അതു കൊണ്ട് ഞണ്ടളുടെ നിലപാടിൽ മാറ്റമില്ല. 

സമാനമായ സാഹചര്യമാണ് നിലവിലുള്ളതിനാലും 3 ദിവസത്തിനകം നിശ്ചയിച്ച യോഗം നടത്തേണ്ടതിനാലും  മറ്റൊരു സ്ഥലം കണ്ടു പിടിക്കാൻ സമയം ഇല്ലാത്തതിനാലും പരാമവധി യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് വരുത്താതെ ഒറ്റതവണ കൂടി അനുവദിക്കണമെന്നാണ് തൻ്റെ നിലപാട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. 
പിന്നെ ഇനി ഒരവസരം ആർക്കും നൽകാതിരിക്കാൻ വേണ്ടി കൊട്ടാരമറ്റം പൊതുയോഗങൾക്ക് അനുവദിക്കില്ലായെന്ന തീരുമാനം എടുക്കാൻ വേണ്ടി ഞങ്ങൾക്ക്  ഭൂരിപക്ഷം ഉള്ളതിനാൽ ഞാൻ  തന്നെ അപേക്ഷ ഈ കൗൺസിൽ അജണ്ടയായി സമർപ്പിച്ചിട്ടുണ്ടന്നും അത് പാസായാൽ ഈ പ്രശ്നം എന്നന്നേയ്ക്കുമായി അവസാനിക്കുമെന്നും ബിജു പാലുപ്പടവൻ പറഞ്ഞു. ഇതിൽ രാഷ്ട്രിയം കാണാതെ  എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടി ചേർത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments