ഇലഞ്ഞിത്തറയിലെ വയലാർ വർത്തമാനങ്ങൾ ശ്രദ്ധേയമായി
പാതാമ്പുഴ പബ്ലിക് ലൈബ്രറിയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിച്ച പ്രതിമാസ സാംസ്കാരിക പരിപാടികളിൽ ആദ്യത്തേത് പാതാമ്പുഴ ഇലഞ്ഞിത്തറയിൽ സംഘടിപ്പിച്ചു.
യശ:ശരീരനായ വയലാർ രാമവർമ്മയുടെ അൻപതാം വാർഷിക അനുസ്‌മരണത്തിൻ്റെ ഭാഗമായി വയലാർ വർത്തമാനങ്ങളാണ് ഇലഞ്ഞിത്തറയിൽ നടത്തിയത്. എഴുത്തുകാരനും ചിന്തകനുമായ ഡോ. റോയി തോമസ്, പി. എം. മുഹ്‌സിൻ (ഐഡിയൽ ലൈബ്രറി ഈരാറ്റുപേട്ട) എന്നിവർ വയലാർ അനുസ്‌മരണം നടത്തി.
അബ്ദുൽ മനാഫ്എം.എ (മനാഫ് നെടുങ്കീന്തി ) എഴുതിയ 'അറുപത് തിരിയിട്ട നിലവിളക്ക്' എന്ന കവിതാ സമാഹാരവും മെഹ്റുന്നീസാ പ്രമോദ് എഴുതിയ 'ജലജാലകം തുറന്ന് ആകാശത്തെ വിളിക്കുന്നു' എന്ന കവിതാ സമാഹാരവും രചയിതാക്കൾ ഇലഞ്ഞിത്തറയിൽ പരിചയപ്പെടുത്തുകയും കവിത അവതരിപ്പിക്കുകയും ചെയ്തു.
മനാഫ് നെടുങ്കീന്തിയും മെഹ്റുന്നീസാ പ്രമോദും അവരുടെ പുസ്‌തകങ്ങൾ വഴിയോര വായനമൂലയിലേയ്ക്ക് കൈമാറി.
ഈരാറ്റുപേട്ട എഡിയൽ ലൈബ്രറിയെ പ്രതിനിധികരിച്ച് പി. എസ്. ഹാഷിം, റഷീദ് വി.പി.
മാഹിൻ പി.പി., ഗ്രാമപഞ്ചായത്ത് അംഗവും ലൈബ്രറി കമ്മറ്റി അംഗവുമായ മിനിമോൾ ബിജു, ഗ്രാമപഞ്ചായത്ത് അംഗവും ചോലത്തടം ഗ്രാമോദയം വായനശാല സെക്രട്ടറിയുമായ റെജി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
പാതാമ്പുഴ ലൈബ്രറി യുവത 'റോഡിൻ റിവർ യൂത്ത്' അംഗങ്ങളും ലൈബ്രറിയുടെ 'വനിതാക്ഷരം വനിതാവേദി' പ്രതിനിധികളും പങ്കെടുത്തു.
ലൈബ്രറി സെക്രട്ടറി എബി ഇമ്മാനുവൽ, വൈസ് പ്രസിഡൻ്റ് പ്രസന്നകുമാർ എം.ആർ., ലൈബ്രേറിയൻ ജോസ് കാഞ്ഞിരത്തുങ്കൽ, കമ്മറ്റി അംഗങ്ങളായ മനു കെ.എസ്., രതീഷ് ഇ. ആർ., മനു കര്യാപുരയിടം എന്നിവർ നേതൃത്വം നൽകി.
70 12 23 03 34
.jpeg)
.jpeg)



0 Comments