കൊഴുവനാലിൽ തൂഫാൻ വാക്കത്തോണും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും നടത്തി.


കൊഴുവനാലിൽ തൂഫാൻ വാക്കത്തോണും  തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും

 കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ  എൻ.എസ്.എസ്. ദിനാഘോഷത്തോടനുബന്ധിച്ച് കൊഴുവനാൽ ടൗണിൽ തൂഫാൻ വാക്കത്തോണും തൂഫാൻ കമാൻഡോസ് പ്രഖ്യാപനവും നടത്തി. 


സ്‌കൂൾ പി ടി എ യുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും സഹകരണത്തോടെയാണ് തൂഫാൻ വാക്കത്തോൺ നടത്തിയത്.
സ്കൂളിൽ നിന്ന് ആരംഭിച്ച തൂഫാൻ വാക്കത്തോൺ പി.ടി.എ. പ്രസിഡന്റ് ഷിബു തെക്കേമറ്റം ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ബി.ടി. ജംഗ്ഷൻ, പള്ളി ജംഗ്ഷൻ, റേഷൻകട ജംഗ്ഷൻ വഴി കൊഴുവനാൽ ടൗണിൽ റാലി സമാപിച്ചു. 



എൻ എസ് എസ് വോളണ്ടിയർമാർ, സ്‌കൂട്ട് -ഗൈഡ് അംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, കൊഴുവനാൽ ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
കുരിശുപള്ളി ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ കൊഴുവനാൽ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോൺ വയലിൽ അധ്യക്ഷത വഹിച്ചു.


 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സി.ആർ.ഒ. സുരേഷ് കുമാർ തൂഫാൻ കമാൻഡോസ് പ്രഖ്യാപനം നടത്തി.


സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെല്ല ജോസഫ്, പി.ടി.എ. പ്രസിഡന്റ് ഷിബു തെക്കേമറ്റം, വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ സെക്രട്ടറി കെ.എം. മാത്യു, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡന്റ് സാബു മുകളേൽ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിനു മാത്യു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ ഫ്ളാഷ് മോബും നടന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments