വ്യത്യസ്ത കേസുകളിലായി എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളെ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് പിടികൂടി.

 

  വ്യത്യസ്ത കേസുകളിലായി എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കളെ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് പിടികൂടി.

 പട്ടയംകവല-ആര്‍പ്പാമറ്റം റോഡില്‍ പള്ളത്ത്പറമ്പില്‍ അഫ്‌സല്‍ (28), കരിമണ്ണൂര്‍ മുളപ്പുറം മിഷ്യന്‍കുന്ന് സ്വദേശി വരിക്കയാനിക്കല്‍ വി.എസ്. അനന്തു (27) എന്നിവരാണ് അറസ്റ്റിലായത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയായിരുന്നു പരിശോധന. അഫ്‌സലിന്റെ വീട്ടില്‍ നിന്ന് 0.54 ഗ്രാം എംഡിഎംഎയും 6.35 ഗ്രാം കഞ്ചാവും തൊടുപുഴ പോലീസ് പിടിച്ചെടുത്തു.


 എസ്‌ഐമാരായ അരുണ്‍ ചന്ദ്രന്‍, എഡിസണ്‍ മാത്യു, സി.പി.ഒമാരായ നഹാസ്, നീതു കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് അഫ്‌സലിനെ പിടികൂടിയത്. കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് കരിമണ്ണൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് അനന്തുവിന്റെ മിഷ്യന്‍കുന്നിലെ വീട്ടില്‍ നിന്ന് 0.270 ഗ്രാം എംഡിഎംഎയും 0.580 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. മുന്‍പ് വിദേശത്തായിരുന്ന അനന്തു നിലവില്‍ ജോലിയൊന്നും ചെയ്യുന്നില്ലെന്ന് പോലീസ് പറഞ്ഞു. എസ്‌ഐമാരായ താജുദ്ദീന്‍ അഹമ്മദ്, ജയേന്ദ്രന്‍, സി.പി.ഒ സൈഫിന എന്നിവരാണ് കരിമണ്ണൂരിലെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments