സംസ്ഥാനത്ത് ഇന്നും നാളെയും (നവംബർ 1, 2) റേഷൻ കടകള്‍ അവധി


  സംസ്ഥാനത്ത് ഇന്നും നാളെയും (നവംബർ 1, 2) റേഷൻ കടകള്‍ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം  ഇന്നലെ ( ഒക്ടോബർ 31 ) അവസാനിച്ചു. നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക. 

 നവംബർ മാസത്തിലെ റേഷൻ വിതരണം: 

 അന്ത്യോദയ അന്ന യോജന AAY -അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും. 


 മുൻഗണനാ വിഭാഗം PHH – മുൻഗണനാ വിഭാഗം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി 4 പായ്കറ്റ് ആട്ട, 9 രൂപാ നിരക്കില്‍, ലഭിക്കുന്നതാണ്.  

 പൊതു വിഭാഗം സബ്‌സിഡി (NPS) – എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലും സ്പെഷ്യല്‍ വിഹിതമായി 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപാ നിരക്കിലു, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും കിട്ടുന്നതാണ്. 


 പൊതു വിഭാഗം (NPNS)   

 പൊതു വിഭാഗം NPNS കാർഡിന് 6 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും കൂടാതെ സ്പെഷ്യല്‍ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 നിരക്കിലും, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 4 കിലോ ഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപക്ക് വാങ്ങാം. പൊതു വിഭാഗം സ്ഥാപനം (NPI) – NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ വിലയില്‍ ലഭിക്കും. സ്പെഷ്യല്‍ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപക്ക് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും. കൂടാടെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപക്ക് കിട്ടുന്നതാണ്. 


 ഇതിന് പുറമെ, അതാത് റേഷൻ കടകളില്‍ ബാക്കിയുള്ള OMSS Special അരിയുടെ സ്റ്റോക്കിനനുസരിച്ച്‌, NPS, NPNS, NPI കാർഡുകള്‍ക്ക് അധിക വിഹിതമായി പരമാവധി 10 കിലോ ഗ്രാം അരിയും . PHH കാർഡകള്‍ക്ക് അധിക വിഹിതമായി പരമാവധി 3 കിലോ അരിയ്യം കിലോയ് 26 രൂപ നിരക്കില്‍ കിട്ടുന്നതാണ്. 

 മണ്ണെണ്ണ വിഹിതം ഇങ്ങനെ 

 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും കിട്ടുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments