ഏഷ്യൻ മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 23 മെഡലുകൾ നേടി പാലാ കദളിക്കാട്ടിൽ സഹോദരങ്ങൾ .... 15 സ്വർണമെഡലുകൾ ഉൾപ്പെടെ നേട്ടമുണ്ടായെങ്കിൽ സംഘാടകർ , പ്രായവിഭാഗം നിശ്ചയിച്ചതിൽ അതൃപ്തിയുണ്ടെന്ന് കദളിക്കാട്ടിൽ സഹോദരങ്ങളിലെ മൂത്തയാളായ പ്രൊഫ. കെ. സി. സെബാസ്റ്റ്യൻ പാലായിൽ പത്രസമ്മേളനത്തിൽ പറഞ്ഞു ...
ഏഷ്യൻ മാസ്റ്റേഴ്സ് സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ 15 സ്വർണമെഡലുകൾ ഉൾപ്പെടെ 23 മെഡലുകൾ സ്വന്തമാക്കിയിട്ടും മത്സരവിഭാഗം നിശ്ചയിച്ചതിലെ അതൃപ്തി പങ്കുവച്ച് പാലായിലെ നീന്തൽ സഹോദരങ്ങൾ.
80 വയസ്സിനു മുകളിലുള്ള എല്ലാ മത്സരാർഥികളെയും ഒരേ വിഭാഗത്തിൽ ഉൾപ്പെടുത്തി മത്സരം നടത്തിയതാണ് തങ്ങളുടെ പരിഭവത്തിന് കാരണമെന്ന് പ്രൊഫ. കെ.സി. സെബാസ്റ്റ്യൻ പാലായിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം
മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടും പ്രായത്തിനനുസരിച്ച് കൂടുതൽ വ്യക്തമായ വിഭാഗങ്ങളിലായി മത്സരിക്കാൻ അവസരം ലഭിക്കാത്തത് നിരാശയുണ്ടാക്കിയെന്നാണ് ഇവരുടെ നിലപാട്.
മത്സരാർഥികളുടെ പ്രായവ്യത്യാസം പരിഗണിക്കാതെ 80 വയസ്സിനു മുകളിലുള്ളവരെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്താനും ഇവർ ആഗ്രഹിക്കുന്നു.
മെഡൽ നേട്ടത്തിന്റെ സന്തോഷത്തിനൊപ്പം മത്സരക്രമീകരണത്തെക്കുറിച്ചുള്ള പരിഭവവും പങ്കുവച്ചാണ് സഹോദരങ്ങൾ രംഗത്തെത്തിയത്.
70 12 23 03 34





0 Comments