അങ്കണവാടി ജീവനക്കാരുടെ ലോക് ഭവൻ മാർച്ച് 17 ന്


അങ്കണവാടി ജീവനക്കാരുടെ ലോക് ഭവൻ മാർച്ച് 17 ന്

 അങ്കണവാടി ജീവനക്കാരുടെ കേന്ദ്ര വിഹിതം ഓണറേറിയം വർധിപ്പിക്കുക, സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുക, പെൻഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോ. 17 ന് ലോക് ഭവൻ മാർച്ചും ധർണയും നടത്തും. 


രാവിലെ 10.30 ന് മ്യൂസിയം ജംഗ്ഷനിൽ നിന്നും ലോക് ഭവനിലേക്ക് മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന ധർണ പി.പി. സുനീർ എം.പി. ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും. മുൻ എം.പി. ഡോ.എ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തും. 


വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, കെ.എസ്. ജീവകുമാർ, കവിതാ സന്തോഷ്, ഷാലി തോമസ്, ബിൻസി ജോസഫ്, വി. ഓമന, മിനി സെബാസ്റ്റ്യൻ, ടി.പി. ബീന എന്നിവർ പ്രസംഗിക്കും. 


എം.പി. ലളിതാമണി, പൊന്നമ്മ തങ്കച്ചൻ, ദീപാ എസ്.നായർ, എസ്. ഗീത, ബി.രേണുക, പി.കെ. ഉഷാകുമാരി, സീന ശിവൻ, സി.സി. ശാന്തമ്മ, മിനി മാത്യു, എ.എസ്. ലൈലാ ബീവി, ആലി അഗസ്റ്റിൻ, സാറാമ്മ ജോൺ, കെ.സിന്ധു, എം.പി. ജലജാമണി,പി.ബി. ലീലാമ്മ, എം. എ സജു എന്നിവർ സമരത്തിന് നേതൃത്വം നൽകും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments