പോലീസ് സ്റ്റേഷൻ.... പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ. കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ


പോലീസ് സ്റ്റേഷൻ- പുതിയ കെട്ടിട നിർമ്മാണത്തിന് 3 കോടി 80 ലക്ഷം രൂപ. 
കോട്ടയം ജില്ലയിൽ പുതിയപോലീസ് സ്റ്റേഷൻ മന്ദിരം  നിർമ്മിക്കുന്നത് പാലായിൽ മാത്രമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ 

1991 മാർച്ച് 1  ന് ഉദ്ഘാടനം ചെയ്ത നിലവിലെ കെട്ടിടം കാലപ്പഴക്കം കൊണ്ടും സൗകര്യക്കുറവുമൂലവും പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ നാളിതുവരെ പ്രശ്നത്തിന് പരിഹാരം  ഉണ്ടായില്ല .


പുതിയ സർക്കാർ അധികാരമേറ്റ ഉടനെ മാണി സി.കാപ്പൻ എംഎൽഎ ഈ വിഷയം സർക്കാരിന്റെയും പോലീസ് ഡിപാർട്ടുമെൻറിന്റെയും ശ്രദ്ധയിൽ പെടുത്തുകയും അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തെ ലഹരി വിമുക്തമാക്കുക എന്ന വലിയ വലിയ ഉദ്ദേശത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് വലിയ പിന്തുണയാണ് നിയോജകമണ്ഡലത്തിൽ മാണി സി.കാപ്പന്റെ നേതൃത്വത്തിൽ നൽകി വരുന്നത്.


 അതിന്റെ ഭാഗമായി ചാവറ സി എം ഐ പബ്ലിക് സ്കൂളിൽ നിയോജകമണ്ഡലം ഉദ്ഘാടനത്തിനായി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് എത്തുകയും പാലായിൽ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ മതിപ്പ് അറിയിക്കുകയും ചെയ്തിരുന്നു . ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന  വഴിയിൽ മാണി സി. കാപ്പനോടൊപ്പം പാലാ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും സ്റ്റേഷനും പരിസരവും വൃത്തിയായി 
സൂക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 


പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സൗകര്യക്കുറവുകൾ കാപ്പൻ ആഭ്യന്തരമന്ത്രിയോട് പങ്കു വെക്കുകയും അദ്ദേഹം അത് നേരിട്ട് ബോധ്യപ്പെട്ടുകയും ചെയ്തു. ഈ വർഷത്തെ ബഡ്ജറ്റിൽ 5045 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോലീസ് ഡിപ്പാർട്ട്മെന്റ് തീരുമാനമെടുത്തപ്പോൾ പാലാ പോലീസ് സ്റ്റേഷന് പുതിയ മന്ദിരം നിർമ്മിക്കുന്നതിന് 380 ലക്ഷം അനു വദിക്കുകയാണുണ്ടായത്. ഡി വൈ എസ്.പി ഓഫീസിനും നിലവിലെ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനിടയിലുമുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിക്കുന്നതാണ്. 


ഇത് സംബന്ധിച്ചുള്ള പഠനത്തിന്റെയും പരിശോധനകളുടെയും അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കും. പോലീസ് ഹൗസിങ്ങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതലയെന്നും  അവരുമായി വിശദമായ ചർച്ചകൾ നടത്തി കെട്ടിടത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കുമെന്നും മാണി സി. കാപ്പൻ എ.എൽ.എ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments