രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്
ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പതിവായി രക്തദാനം ചെയ്യുന്ന ജീവനക്കാർക്കു ആദരവ് നൽകി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ.റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു.
കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾ മാതൃകയും അഭിമാനകരവുമാണെന്നു അദ്ദേഹം പറഞ്ഞു. പാലാ ഡിവൈഎസ്പി ടി.എം.വർഗീസ് സമ്മേളനം ഉദ്ഘാടനവും ആദരവും നിർവ്വഹിച്ചു.
രക്തദാനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ ഉൾപ്പെടുത്തി എം.എസ്.എം ബ്ലഡ് ഡോണേഴ്സ് സോൺ എന്ന വാട്സ്അപ് ഗ്രൂപ്പിന്റെ ലോഞ്ചിംഗും ഡിവൈ.എസ്പി നടത്തി.
കൃതൃമായ ഇടവേളകളിൽ 5 തവണയിൽ കൂടുതൽ രക്തം ദാനം ചെയ്ത ആശുപത്രിയിലെ ജീവനക്കാരെയാണ് അനുമോദിച്ചത്. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു സന്ദേശം നൽകി.
പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ ജീസ്മോൻ ബേബി, ഹ്യൂമൻ റിസോഴ്സസ് അസി.മാനേജർ മാഗി മാത്യു എന്നിവർ പ്രസംഗിച്ചു.
70 12 23 03 34






0 Comments