സ്തനാർബുദം: നേരത്തെ കണ്ടെത്തി സുരക്ഷിതരാകാം; പരിശോധിച്ചറിയാം
ആഗോളതലത്തിലും ഇന്ത്യയിലും കേരളത്തിലും സ്ത്രീകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് കണക്കാക്കുന്നത്.
മറ്റ് കാൻസറുകളെപ്പോലെ തന്നെ ശരീരത്തിൽ അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായുണ്ടാകുന്ന വളർച്ചയാണ് ഇതിന് കാരണമാകുന്നത്. സ്തനകോശങ്ങളിലാണ് ഇത് വികസിക്കുന്നത്. തുടർന്ന് രക്തപ്രവാഹത്തിലൂടെയും മറ്റും കൂടുതൽ അവയവങ്ങളിലേക്കടക്കം വ്യാപിക്കാനുമിടയുണ്ട്. ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയെന്നതാണ് ഇതിന് പ്രധാനം.
പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താം
പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ രോഗമുക്തിക്കുള്ള സാധ്യത വളരെ വലുതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് സ്വയം പരിശോധന നടത്തി ലക്ഷണങ്ങൾ തിരിച്ചറിയാനാകും.
സോണോമാമോഗ്രാം, യു.എസ്.ജി അബ്ഡോമൻ, യു.എസ് സ്ക്രീനിംഗ്, എച്ച്.പി.വി ഡി.എൻ.എ തുടങ്ങിയ വിദഗ്ധ പരിശോധനകൾ ഉൾപ്പെടുന്ന പരിശോധന പ്രത്യേക പാക്കേജുകൾ ഇന്ന് ലഭ്യമാണ്.
വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ഇളവുകളോടെ പരിശോധന
സ്തനാർബുദ ബോധവത്കരണ മാസവുമായി ബന്ധപ്പെട്ട് കൊച്ചി വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക ഇളവുകളോടെ ബ്രെസ്റ്റ് കാൻസർ തിരിച്ചറിയാനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
55 ശതമാനത്തോളം ഇളവുകളാണ് വിവിധ പാക്കേജുകൾക്ക് ലഭ്യമാക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവർക്കും താഴെയുള്ളവർക്കും പ്രത്യേകം പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇളവുകളോടെ 890 രൂപ മുതൽ 3900 രൂപ വരെ നീളുന്ന വ്യത്യസ്ത പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
70 12 23 03 34





0 Comments