മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കളുടെ ആദ്യ കേരളപ്പിറവിയാണിത്.....കേരളത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.



  കേരളത്തിന് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കേരളം രൂപീകൃതമായി ഏഴു പതിറ്റാണ്ടു പിന്നിടുന്ന ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്.  

 മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കളുടെ ആദ്യ കേരളപ്പിറവിയാണിത്. സംസ്ഥാനത്തെ കൂടുതല്‍ പുരോഗതിയിലേക്കും സമ്യദ്ധിയിലേക്കും നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എന്റെ ആശംസകള്‍’ മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍  പ്രധാനമന്ത്രി  നരേന്ദ്ര മോദി പറയുന്നു.‘

 
 കേരളത്തിന്റെ നേട്ടങ്ങളും അഭിലാഷങ്ങളും ജനങ്ങളുടെ അസാധാരണമായ മനോവീര്യവും ആഘോഷിക്കാനുള്ള അവസരമാണു കേരളപ്പിറവി. കേരളം എന്നു കേള്‍ക്കുമ്പോള്‍ ഗാംഭീര്യമാര്‍ന്ന പശ്ചിമഘട്ടവും മനോഹരമായ കായലുകളും നിര്‍മലമായ കടല്‍ത്തിരങ്ങളും സമ്പന്നമായ പ്രകൃതിപരിസ്ഥിതിയുമെല്ലാം മനസ്സില്‍ തെളിയുന്നു. 

 

 നൂറ്റാണ്ടുകളായി വിവിധ നാഗരികതകളുടെ സംഗമഭൂമിയാണു കേരളം. പുരാതനമായ സമുദ്രവ്യാപാര ബന്ധങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യാപാരികളുമായും സഞ്ചാരികളുമായും കേരളം സമ്പര്‍ക്കത്തിലേര്‍പ്പെട്ടു.


 സുഗന്ധവ്യഞ്ജനവ്യാപാരം ഈ നാടിന്റെ സുഗന്ധം വിവിധ ഭൂഖണ്ഡങ്ങളിലെത്തിച്ചപ്പോള്‍, അറിവുകളുടെയും ആശയങ്ങളുടെയും കൈമാറ്റം കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ സമ്പന്നമാക്കി- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments