കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട് മാർക്കറ്റ്, കയൂരി പമ്പ്, അമ്പലത്തുകുന്നു, വഞ്ചിപാറ, ആലുങ്കൽ തകിടി,ചലോലികുളം, ചലോലി ടവർ, മേഴ്സി, പൂർണിമ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലടപടി,പരിയാരം,തോംസൺ ബിസ്ക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ HT Touching clearance വർക്ക് ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാജമറ്റം,വട്ടോലി,നെടുമറ്റം,മാടത്താണി എന്നീ ട്രാൻസ്ഫോർമറുകൾ വരുന്ന ഭാഗത്തു റോഡിന്റെ ടാറിങ് പണികൾ നടക്കുന്നതിനാൽ, വലിയ വാഹനങ്ങളാണ് അവിടെ സാധനങ്ങൾ കൊണ്ടുവരുന്നതും,ഇറക്കുന്നതും ആയതിനാൽ അവിടെയുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടാൻ സാധ്യതയുണ്ട്. സുരക്ഷയുടെ ഭാഗമായി PWD AE -യുടെ അഭ്യർത്ഥനപ്രകാര്യം സപ്ലൈ off ആക്കുന്നതാണ്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ
* *അല്ലപ്പാറ
* *നടയത്ത്
* *നെല്ലിയാനി
* *പേണ്ടാനംവയൽ
* *പോലീസ് സ്റ്റേഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം,കളത്തിൽകടവ്,മലമേൽകാവ്,നാല്കവല,പാറക്കൽകടവ്,നാനോടെക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി, Jap No 1 ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയും കുറ്റിയേകുന്ന് ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഓറെസ്റ് ചർച്, തോമാച്ചാൻപടി , ഒരപ്പാങ്കുഴി , മാങ്ങാനം, മൗണ്ട് വാർത്ത, മടുക്കാനി , വെട്ടൂർ ജംഗ്ഷൻ, ബാറ്റ, സബ്സ്റ്റേഷൻ, നാരായണദേവ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ശവക്കോട്ട, ലൂർദ്, പൈപ്പ് ആൻഡ് പൈപ്പ്, ഓംകാരേശ്വരം, ബോംബെ പ്ലാസ്റ്റ് , അശ്വതിപുരം ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക് നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ്, പാലക്കാട്ട് മല ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരകുറ്റി, അമല, ആൻസ് ബോർമ, വാഴത്തറ, പെരുംകാവ്, കുറ്റിക്കാട്ടുപടി, കല്ലുകാട്,കല്ലുകാട് കുരിശടി, കനാൽ വില്ല, തലപ്പാടി,സെന്റ് ജൂഡ് സ്കൂള്,എസ് എം ഇ കോളേജ്, വികാസ്, ബെസ്റ്റ് ഫുഡ്, കീചാൽ, എസ് എം ഇ ഫാർമസി എന്നീ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മാത്തൻ കുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും മന്ദിരം, സെൽവൻ, കുട്ടനാട്, അഞ്ചൽകുറ്റി, ചെറുവേലിപ്പടി, മിഷൻപള്ളി, മിഷൻപള്ളി ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT/LT കേബിൾ വർക്ക് ഉള്ളതിനാൽ (RDSS) മാന്നാർ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന മാർക്കറ്റ് ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരുവേലിക്കൽ, സൗപർണിക അപ്പാർട്മെന്റ്, കാപ്പൂച്ചിൻ, കോട്ടമുറി,മറ്റം കവല, കുറ്റിയകവല, പൂഴിക്കാനാട എന്നീ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പരുതലമറ്റം, വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, വെണ്ണിമല നൊങ്ങൽ, കന്നുകുഴി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ലൈനിലേക്ക് അപകടകാരമായി നിൽക്കുന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റുന്നതിനായി ഇരുമപ്ര ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8-30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
70 12 23 03 34




0 Comments