ഫോര്‍ട്ട് കൊച്ചിയില്‍ വീടുമാറി എക്‌സൈസിന്റെ റെയ്ഡ്. പുലര്‍ച്ചെ നാലരയോടെ എത്തി വീടിന്റെ പൂട്ട് തകര്‍ത്തു.
ജനല്‍ പൊളിക്കാനും ശ്രമിച്ചു. നടപടി എക്‌സൈസ് സംഘം എന്നുപോലും അറിയിക്കാതെയാണെന്നും വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ തനിച്ചുണ്ടായിരുന്ന യുവതി ഭയന്ന് വിറച്ച് പറഞ്ഞു.
പുലര്‍ച്ചെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജനല്‍ വഴി അടിയ്ക്കുന്ന ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ട് താന്‍ ഞെട്ടി ഉണര്‍ന്നെന്നാണ് യുവതി പറയുന്നത്. വാതില്‍ തുറക്കെന്ന് പറഞ്ഞ് ഒരു സംഘം വാതിലില്‍ ശക്തിയായി ഇടിക്കുകയും ജനലുകള്‍ കുലുക്കുകയും ചെയ്യുന്നതാണ് കണ്ടത്.
ഇവര്‍ എക്‌സൈസുകാരാണെന്ന് മനസിലായേതില്ല. കവര്‍ച്ചാ സംഘങ്ങളോ ഗുണ്ടകളോ ആണെന്ന് കരുതി വല്ലാതെ പരിഭ്രമിച്ചുവെന്നും മുക്കാല്‍ മണിക്കൂറോളം ഇത് തുടര്‍ന്നെന്നും യുവതി പറഞ്ഞു. ഈ അനുഭവത്തിന്റെ കടുത്ത ട്രോമയിലായ യുവതിക്ക് പിന്നീട് ചികിത്സ തേടേണ്ടിയും വന്നതായും പറയുന്നു.
70 12 23 03 34




0 Comments