കൊടുമ്പിടിയിൽ കാട്ടുപന്നി ശല്യം.. കപ്പ തോട്ടങ്ങൾ തകർക്കുന്നു.



കൊടുമ്പിടിയിൽ കാട്ടുപന്നി ശല്യം.. കപ്പ തോട്ടങ്ങൾ തകർക്കുന്നു.
 
           കടനാട് പഞ്ചായത്തിൽ കൊടുമ്പിടി, ആലമറ്റം, എലിവാലി, കാവുംകണ്ടം പ്രദേശങ്ങളിൽ  കാട്ടുപന്നികൾ കർഷകരുടെ കാർഷികവിളകൾ നശിപ്പിക്കുന്നു. 

കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി കർഷകരുടെ കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നീ വിളവുകൾ നാശനഷ്ടം വരുത്തിയിരിക്കുന്നു.


 ആലമറ്റത്തു  താമസിക്കുന്ന തോമാച്ചൻ അഴകംപറമ്പിൽ, എലിവാലിയിൽ വടക്കേട്ടു ജെയിംസ് എന്നിവരുടെ കാർഷികവിളകൾ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്..
            കർഷകരുടെ വിളകളുടെ നാശം ഒട്ടനവധി കർഷകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരിക്കുകയാണ്. 

അധികാരികൾ എത്രയും വേഗം ഇടപ്പെട്ട് കർഷകരുടെ കണ്ണീർ വീഴ്ത്തുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് എത്രയും വേഗം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊടുമ്പിടി, എലിവാലി നിവാസികൾ ആവശ്യപ്പെട്ടിരിക്കുകയാണ്







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments