പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി പിടിയില്‍.
ഷുക് ലാല്‍ മറിയയെയാണ് ആര്‍ പി എഫ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.
ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലെ ട്രാക്കിലാണ് ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. കാരക്കാട് എ കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും സമാനമായ രീതിയില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
കോണ്‍ക്രീറ്റ് സ്ലാബും, റെയില്‍കഷ്ണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും ആര്‍പിഎഫ് കണ്ടെടുക്കുകയുണ്ടായി. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
70 12 23 03 34






0 Comments