നെല്ലിനെയറിയാനെത്തി നെല്ല് വിതച്ച് മടങ്ങി
കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും
നിലനിൽക്കുന്ന എലിക്കുളം ഗ്രാമ പഞ്ചായത്തിലെ പാടശേഖരങ്ങൾ കാണാൻ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സകൂളിലെ കുട്ടികളെത്തി.
സ്കൂൾ എൻ എസ് എസ് യൂണിറ്റിലെ വോളൻ്റിയർമാരുടെ സംഘമാണ് മല്ലി കശ്ശേരി അമ്പലവയൽ പാടത്തെത്തിയത്
പാടമൊരുക്കൽ നടീൽ, വിള പരിപാലനം,
കൊയത്ത്, നെല്ലരിയാക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ മേഖലകളും
പഠിച്ചായിരുന്നു മടക്കം. വിത്തിടീലിലും കുട്ടികൾ പങ്കാളികളായി .
എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജാൻസി ബേബി ആയിലൂക്കുന്നേൽ, ജിമ്മി ജോസ് കുഴിപ്പാലത്തറപ്പേൽ നെൽകർഷകരായ റോസമ്മമാത്യു കോക്കാട്ട്, കെ.പി സജീവ് പാറക്കടവിൽ, ടി എൻ കുട്ടപ്പൻ താന്നിക്കൽ എന്നിവർ ചേർന്ന് പഠനസംഘത്തെ സ്വീകരിച്ചു.
എലിക്കുളം അസി: കൃഷി ഓഫീസർ
എ. ജെ അലക്സ് റോയ്, കാപ്പു കയംപാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ എന്നിവർ പഠന പരിപാടികൾക്ക് നേതൃത്വം നൽകി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം ധന്യ ജോബി, സ്ക്കൂൾ പ്രിൻസിപ്പൽ പി ഓമന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിലു സെബാസ്റ്റ്യൻ, അദ്ധ്യാപകരായ സ്റ്റെല്ല ജോർജ്, രാജേഷ് തോമസ്,
വി എസ് സെബാസ്‌റ്റ്യൻ, ടിബിൻ തോമസ്, എൻ എസ് എസ് വിദ്യാർത്ഥി കൺവീനർമാരായ ദേവിക പി സുനിൽ,ജ്യോതീന്ദ്രനാഥ് മിഥിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനസംഘമെത്തിയത്
70 12 23 03 34






0 Comments