തെങ്കാശി കെ എസ്.ആർ.ടി.സി ബസ് റൂട്ട് ക്രമീകരണം കൂടുതൽ ലാഭകരമാകാൻ.
മാണി സി. കാപ്പൻ എം.എൽ.എ.
പാലാ...പാലായിൽ നിന്നും തെങ്കാശിയിലേക്ക് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി. സി ബസ് ഈരാറ്റുപേട്ടയിൽ നിന്നും പാലാ വഴി സർവീസ് നടത്തുന്നത് കൂടുതൽ ലാഭകരമാകുന്നതിനു വേണ്ടിയാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ഈ ബസ് മുമ്പ് ഈരാറ്റുപേട്ടയിൽ നിന്നുമാണ് സർവീസ് നടത്തിയിരുന്നത്. കോഴിക്കോടിന് ഈ രാറ്റുപേട്ടയിൽനിന്നും ഓപ്പറേറ്റ് ചെയ്ത ഒരു ബസ് പാലായിലേക്ക് മാറ്റുകയും പകരം തെങ്കാശി ബസിന്റെ സർവീസ് അങ്ങോട്ടാക്കുകയുമാണുണ്ടായത്.
കൂടാതെ തെങ്കാശി ബസിന്റെ ഓപ്പറേറ്റിങ് സെൻറർ ഈരാറ്റുപേട്ടയിലേക്ക് മാറ്റിയപ്പോൾ പകരം കോഴിക്കോട് ബസിന്റെ ഓപ്പറേറ്റിങ് സെന്റർ പാലാ ഡിപ്പോ ആക്കുകയും ചെയ്തു. യാത്രക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്നതിനും ബസ് ലാഭകരമായി ഓടുന്നതിനും വേണ്ടി ചെയ്യുന്ന ക്രമീകരണമാണിത്. ജീവനക്കാർക്ക് ഡ്യൂട്ടി സമയം ഓരോ ഡിപ്പോയിലും ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്.
പാലായിൽ നിന്നും തെങ്കാശിക്ക് പോകുന്ന ബസ് ഈരാറ്റുപേട്ടയിൽ നിന്നും സർവീസ് ആരംഭിക്കുമ്പോൾ പാലാ നിയോജകമണ്ഡലത്തിലെ കൂടുതൽ ആളുകൾക്ക് പ്രയോജനമുണ്ടാകുമെന്ന കാര്യം മന:പൂർവ്വം മറച്ചുവെക്കുകയാണ്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കഴിഞ്ഞാലുള്ള തലപ്പുലം, ഭരണങ്ങാനം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ബസ് പ്രയോജനപ്പെടരുത് എന്ന സങ്കുചിത ചിന്ത നല്ലതല്ല. നിയോജകമണ്ഡലം എന്നാൽ പാലാ പട്ടണം മാത്രമെന്ന ചിന്തയിൽ ജയിൽ മുതൽ ആശുപത്രി വരെ പട്ടണ മധ്യത്തിൽ സ്ഥാപിച്ചതുകൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ നാം അനുഭവിക്കുകയാണ്. കൊട്ടാരമറ്റം മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള വികസന രീതികൾ മാറി 13 പഞ്ചായത്തുകളിലേക്കും വികസനമെത്തിക്കാനുള്ള പരിശ്രമം തുടരുകയാണ്.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പാലാ ഡിപ്പോയോട് കാണിച്ച അവഗണന പരിഹരിക്കാനുള്ള ഊർജ്ജിതശ്രമത്തിലാണ്. ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണുമായി ചർച്ച ചെയ്ത് പുതിയ ബസുകളും റൂട്ടുകളും ക്രമീകരിച്ച് ഡിപ്പോയെ ലാഭകരമാക്കാനും ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കാനുമുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
തൊഴിലവസരങ്ങൾക്കുള്ള സാധ്യതകളില്ലാതെ നിയോജക മണ്ഡലത്തിലെ ചെറുപ്പക്കാരെല്ലാം നാടുവിട്ടതു കൊണ്ട് മുനിസിപ്പാലിറ്റി രൂപീകരിച്ച കാലഘട്ടത്തിലെ ജനസംഖ്യ മാത്രമാണ് ഇവിടെയുള്ളതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അര നൂറ്റാണ്ടുകാലം ഭരണത്തിലുണ്ടായിരുന്ന ജനപ്രതിനിധിക്ക് ഒഴിഞ്ഞുമാറാനാവില്ല.
പാലാ ഡിപ്പോ നഷ്ടത്തിലാകുന്നതിനും ബസുകൾ കുറയുന്നതിനുമുള്ള ഇത്തരം അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നത് തന്റെ രീതിയില്ലാത്തതു കൊണ്ട് ഏഴു വർഷം മാത്രം എം.എൽ.എയായ തന്നെ അകാരണമായി കുറ്റപ്പെടുത്തുന്ന പ്രവണത അവസാനിപ്പിക്കണം. ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന ഒന്നര വർഷം കൊണ്ട് മുനി സിപ്പാലിറ്റിയിലും 13 പഞ്ചായത്തുകളിലും നടത്തിയ വികസനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇത്തവണത്തെ വിജയം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റുമെന്നും കേരളത്തിലെ ഒന്നാന്തരം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഒന്നായി പാലായെ മാറ്റുമെന്നും മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു.
70 12 23 03 34






0 Comments