വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ബുധനാഴ്ച തുടങ്ങും




രാമപുരം സെന്റ് അഗസ്റ്റ്യന്‍സ്  ഫൊറോന പള്ളിയില്‍  വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ബുധനാഴ്ച തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബുധനാഴ്ച  ഉച്ചയ്ക്ക് 12ന് ജപമാല പ്രദക്ഷിണം. വെള്ളിയാഴ്ച വൈകിട്ട് 6.30ന്  രാത്രി ആരാധന. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 4.30ന് കുര്‍ബാന. ശനിയാഴ്ച രാവിലെ 11ന്  നടക്കുന്ന കുര്‍ബാനയ്ക്ക്  മോണ്‍.ജോസഫ് കണിയോടിയില്‍  കാര്‍മികത്വം വഹിക്കും. 
11ന് രാവിലെ 9.30നും  11.45നും 2.30നും   വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ഥാടനം. വൈകിട്ട് നാലിന് മാര്‍ ജേക്കബ്ബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

12ന് ഉച്ചകഴിഞ്ഞ്  3.45ന്  കൊടിയേറ്റ്.13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പള്ളിയിലേക്ക് പ്രദക്ഷിണം.14ന്  വൈകിട്ട് ആറിന്  ജപമാല പ്രദക്ഷിണം.
15ന് രാവിലെ 11ന് മോണ്‍ ജോസഫ് തടത്തില്‍ കുര്‍ബാനയര്‍പ്പിക്കും. വൈകിട്ട് 4.30ന് ആഘോഷമായ സുറിയാനി കുര്‍ബാന.

പ്രധാന തിരുനാള്‍ ദിനമായ 16ന് രാവിലെ  ഒന്‍പതിന് നേര്‍ച്ച വെഞ്ചരിപ്പ്, 10ന് തിരുനാള്‍ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം  വഹിക്കും. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണവുമുണ്ട്. 

പത്രസമ്മേളനത്തില്‍  രാമപുരം ഫൊറോന പള്ളി വികാരി  ഫാ.ബര്‍ക്കുമാന്‍സ് കുന്നുപുറം, ഡോ.ജയിംസ്  പുലിയുറുമ്പില്‍, ഫാ.ജോര്‍ജ് പറമ്പില്‍തടത്തില്‍, ഫാ. അബ്രാഹം കുഴിമുള്ളില്‍, ഫാ. മാത്യു പനങ്ങാട്ട്, ജോജോ മണ്ണാപറമ്പില്‍, കെ.എം.പയസ്, ജയ്സണ്‍ അറയ്ക്കപ്പറമ്പില്‍, ഡെല്ലോ  ഫ്രാന്‍സിസ്  എന്നിവര്‍ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments