വിശ്വശാന്തി സന്ദേശമുയർത്തി യു.എൻ. ദിനാചരണവും സമാധാന റാലിയും
വിശ്വശാന്തിയുടെ സന്ദേശമുയർത്തി ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) നേതൃത്വത്തിൽ യു.എൻ. ദിനാചരണവും സമാധാന റാലിയും സംഘടിപ്പിച്ചു.
നൂറിലധികം രാജ്യങ്ങളുടെ പതാകകൾ ഏന്തിയും സമാധാനത്തിന്റെ പ്രതീകമായ വെൺപ്രാവുകളുടെ രൂപങ്ങൾ വഹിച്ചും വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.
“ഒരൊറ്റ ലോകം, ഒരൊറ്റ രാജ്യം”, “യുദ്ധം നിർത്തലാക്കുക”, “ശാന്തി പരക്കട്ടെ” തുടങ്ങിയ സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തി ലോകസമാധാനത്തിനായി വിദ്യാർത്ഥികൾ പ്രാർത്ഥിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഷീജ എസ്. സന്ദേശം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർ കൃഷ്ണമണി എൻ., കരിയർ കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
70 12 23 03 34

.jpeg)





0 Comments