ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം.....എൽ. ഡി. എഫ്. പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി.


ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം.....എൽ. ഡി. എഫ്.  പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി.

പാലാ നഗരസഭ മായാ രാഹൂൽ ഭരിക്കുന്നത് 12 അംഗങ്ങൾ ഉള്ള LDF ൻ്റെ പിന്തുണ കൊണ്ടാണന്ന് എല്ലാവർക്കും അറിയാം. അതു കൊണ്ട് LDF പാർലമെൻ്ററി പാർട്ടി ഒരു തീരുമാനം എടുക്കാതെ പഴയ ഡംപിംഗ് ഗ്രൗണ്ട് തുറക്കക്കുയാ, അവിടെ ഉപയോഗിച്ച പ്ലാസ്റ്റിക് എത്തിക്കുകയോ ചെയ്യാൻ സാധിക്കില്ലയെന്ന് എല്ലാവർക്കും അറിയാം. LDF പാർലമെൻ്ററി പാർട്ടി ഇതിനായി കൂടുകയോ ഈ വിഷയം ചർച്ച ചെയ്യുകയോ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ചെയർപേഴ്‌സൺ മായാ രാഹുലുമാ യി  ഈ കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.രാഷ്ട്രീയമായി പറഞ്ഞാൽ ആ പ്രദേശത്ത് ഏറ്റവും കൂടുതൽ സി.പി.എം, കേരളാ കോൺസ് എം അനുഭാവം ഉള്ള കുടംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ രാഷ്ട്രിയത്തേക്കാൾ ഉപരി ഡംപിംഗ് ഗ്രൗണ്ട് പ്രവൃത്തിച്ചിരുന്ന സമയത്ത് അവിടുത്തെ ജനങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് ആരും മറന്നിട്ടില്ല. അവിടെ സ്വർണ്ണക്കട ആരംഭിക്കുമെന്ന് പറഞ്ഞാലും ഈ വിഷയത്തിൽ പ്രാദേശിക വാസികൾ ഒന്നിക്കുമെന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം പാലാ ഭരിക്കുന്ന നഗരവികസന മുന്നണിക്കുണ്ട്. അത് മുതലാക്കാനാണ് കഥ ഇല്ലാതെ ചിലർ ആട്ടം കളിക്കുന്നത്.പാലാ നഗരസഭയിൽ ഹരിത കർമ്മ സേന വാർഡുകളിൽ നിന്ന് എടുക്കുന്ന ഉപയോഗിച്ച പ്ളാസ്റ്റിക് ക്ലീൻ കേരള കമ്പനിക്ക് കയറ്റി വിടുന്നതു വരെ ശേഖരിച്ച് വയ്ക്കാൻ നിലവിലുള്ള ടൗണിലെ ഷെഡിന് കപ്പാസിറ്റിയില്ലാത്തതിനാൽ, പാലാ നഗരസഭയ്ക്ക് നാണക്കേടായി റോഡുകളുടെ വിവിധ ഭാഗങ്ങളിൽ  കൂട്ടി വച്ചിരിക്കുന്നത് ഉടൻ എടുക്കാത്തതിൽ ഒരു വശത്ത് നഗരസഭയെ വിമർശിക്കുകയും  മറുവശത്ത് അതിന് മാർഗ്ഗം തേടുമ്പോൾ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇവരുടേത്. പിന്നെ അവിടെ പഴയ ഡപിംഗ് ഗ്രൗണ്ട് തുറന്ന് കൊടുത്തതിൻ്റെ പേരിൽ അവിടെ ശിലാഫലകം സ്ഥാപിക്കാമെന്നോ, പാലാക്കാരുടെ മുഴുവൻ അംഗീകാരം കിട്ടുമെന്നോ നഗരവികസന മുന്നണി കരുതുന്നില്ല. ഭരിക്കുന്നത് ആരായാലും അവരുടെ കടമയാണ് സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിൽ വരുത്തുകയെന്നത്. കാനാട്ടു പാറയിൽ ഉപയോഗിച്ച പ്ളാസ്റ്റിക് പോലും എത്തിക്കരുതെന്ന വിചാരത്താലാണ് പാലാ ടൗണിൻ്റെ ഏറ്റവും ഹൃദയഭാഗത്ത് എം സി.ഫ്  ( അതായത് വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ളാസ്റ്റിക് വലിയ ലോറിയിൽ കയറ്റി വിടുന്നതു വരെ സൂഷിക്കുന്ന ഒരു ഷെഡ്) സ്ഥാപിച്ചത്. തരം തിരിക്കാതെ കയറ്റി വിടുന്നതിനാൽ കോടിക്കണക്കിന് രൂപയാണ് നഗരസഭ ഇതിനായി ചിലവഴിക്കന്നത്. തരം തിരിച്ച് കയറ്റി വിട്ടിരുന്നെങ്കിൽ ഓരോ കിലോയ്ക്കും നഗരസഭയ്ക്ക് വരുമാനം കിട്ടുമായിരുന്നു. ടൗണിൽ വർഷങ്ങളായി ഈ ഷെഡ് ഉണ്ടായിട്ടും ദുർഗന്ധം ഉൾപ്പെടെ ഇതുവരെ ഒരു പരാതിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വർഷളായി നഗരസഭ വേയിസ്റ്റ് എടുക്കുന്നില്ല. ഉപയോഗിച്ച പ്ളാസ്റ്റിക് വേയിസ്റ്റ് അല്ല .അത് പുനർ ഉപയോഗത്തിന് കയറ്റി വിടുകയാണ്.എന്നാൽ  സർക്കാരിൻ്റെ നിർദ്ദേശമാണ് പാലായുടെ പ്ളാസ്റ്റിക്കിൻ്റെ കണക്ക് അനുസരിച്ച് 3 ടൺ കപ്പാസിറ്റിയുള്ള എം.സി.ഫ് നിർബന്ധമായും സ്ഥാപിക്കണമെന്നുള്ളത്. ഇത് നഗരസഭയുടെ നിർദ്ദേശം അല്ല. ഇതിനായി മൃഗാശ്രു പത്രി പരിസരത്ത് വലിയ ഷെഡിനായി എസ്റ്റിമേറ്റ് എടുത്തെങ്കിലും അവിടെ വെള്ളം കയറുന്നതിനാൽ അനുമതി ലഭിക്കാത്തതാണ് അവിടെ സ്ഥാപിക്കാതിരിക്കാൻ കാരണം.നഗരസഭ ഉടമസ്ഥതയിൽ ടൗണിൽ ഉൾപ്പെടെ ഈ അളവിലുള്ള സ്ഥലം എവിടെയെങ്കിലും കാണിച്ച് തന്നാൽ അവിടെ സ്ഥാപിക്കാൻ നഗരസഭ തയ്യാറാണ്. എന്നാൽ സർക്കാരിൻ്റെ കർശന നിർദ്ദേശം ഉള്ളതിനാൽ കളക്ടറുടെ അധികാരം ഉപയോഗിച്ച് ഡംപിംഗ് ഗ്രൗണ്ടിനായി മാത്രം ഏറ്റെടുത്ത പൊതു സ്ഥലം എന്ന നിലയിൽ കാനാട്ടു പാറയിലെ സ്ഥലം ഏറ്റെടുത്താൽ സമീപ പഞ്ചായത്തിലെ പ്ളാസ്റ്റിക് കൂടി അവിടെ എത്താൻ സാധ്യതയുള്ളതിനാലും ഈ സ്ഥലം നഗരസഭയുടെ അധികാരത്തിൽ നിന്ന് പോകാൻ സാധ്യതയുള്ളതിനാലുമാണ് സർക്കാർ നിർദ്ദേശിച്ച അളവിലുള്ള ഷെഡ് ഉടൻ നിർമ്മിക്കുമെന്ന് സർക്കാരിൻ്റെ ബന്ധപ്പെട്ട മീറ്റിംഗുകളിൽ ഓരോ സെക്രട്ടറിമാർ സത്യവാങ്ങ് മൂലം നൽകി മുന്നോട്ട് പോയി കൊണ്ടിരുന്നത്. ഇത് മൂലം സാമ്പത്തികമായി ഞെരുങ്ങുന്ന നഗരസഭയുടെ ഫണ്ട് വെട്ടികുറയ്ക്കുന്ന അവസ്ഥയിലേയ്ക്കും കൗൺസിലർമാർക്ക് ബാധ്യത വരുന്ന അവസ്ഥയിലേയ്ക്കും എത്തിയപ്പോൾ അതിൽ നിന്ന് തൽക്കാലം രക്ഷപ്പെടാനുള്ള തന്ത്രം എന്ന നിലയിലാണ് അവിടുത്തെ ഷെഡ് നവീകരിക്കാൻ കൗൺസിൽ തീരുമാനിച്ചത്. ഇതിനർത്ഥം അവിടെ ഉപയോഗിച്ച പ്ളാസ്റ്റിക് എത്തിക്കുകയെന്നതല്ല. അതിന് നയപരമായ തീരുമാനം വേണം. നിലവിൽ അങ്ങനെ ഒരു അലോചന  ഇല്ലാത്തതിനാലാണ് ഈ വിഷയത്തിൽ LDF പാർലമെൻ്ററി കൂടാത്തതും സർവ്വകക്ഷി യോഗം വിളിക്കാത്തതും.നഗരവികസന മുന്നണി ഇത് കൊണ്ടുവരാൻ മുൻകൈ എടുക്കില്ല. പക്ഷെ ഇതിന് സർക്കാർ നിർബന്ധമാക്കുന്ന പക്ഷം സർവ്വകക്ഷി യോഗം വിളിച്ചു മാത്രമെ തീരുമാനം എടുക്കുകയുള്ളുവെന്നും എൽ.ഡി.ഫ് പാർലമെൻററി പാർട്ടി തീരുമാനിച്ചു. എന്നാൽ  ഇത് കൃത്യമായി അറിയാവുന്ന UDF ലെ ചിലർ നഗരവികസന മുന്നണി ഭരണം മോശമാക്കാമെന്ന വിചാരത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണന്നും യോഗം വിലയിരുത്തി. അതാണ് തീരുമാനം എടുക്കാത്ത ഒരു വിഷയത്തിൽ പ്രാദേശിക യോഗം വിളിച്ചിരിക്കുന്നത്. കൂടാതെ താഴെ പറയുന്ന തീരുമാനങ്ങളും LDF പാർലമെൻററി പാർട്ടി എടുത്തു.
1. നഗരസഭ വർഷങ്ങളായി ജൈവ മാല്യന്യങ്ങൾ ശേഖരിക്കുകയാ സംസ്കരിക്കുകയോ ചെയ്യുന്നില്ലാത്തതിനാലും ഭാവിയിൽ അതിന് ഉദ്ദേശമില്ലാത്തതിനാലും കാനാട്ടു പറ മാല്യ ന്യ സംസ്കരണ കേന്ദ്രം (Dumping ground ) എന്ന പേര് മാറ്റാൻ കൗൺസിലിൽ അ ജണ്ട വയ്ക്കാൻ തീരുമാനിച്ചു.
2.  ഇഴജന്തുക്കളുടെ താവളമായി മാറിയ കാനാട്ടുപാറയിലെ നഗരസഭ വക സ്ഥലം വെട്ടി തെളിച്ച് നാട്ടുകാർക്കും നഗരസഭയ്ക്കും പ്രയോജനപ്രദമായ രീതിയിൽ ഉല്ലാസത്തിന്നും വിനോദത്തിനും വരുമാന വർദ്ധവിനും ഉതകുന്ന വിധത്തിൽ ഗ്രീൻ ബെൽറ്റ്, പാർക്ക്, കളിസ്ഥലം, കമ്മ്യൂണിറ്റി സെൻ്റർ, ചെറുകിട വരുമാന വർദ്ധന യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാനും അതിനായി പദ്ധതി തയ്യാറാക്കാനും നഗരസഭ തലത്തിൽ ഒരു കമ്മറ്റി രൂപികരിക്കാൻ തീരുമാനിച്ചു.(നിലവിലെ പദ്ധതി രൂപികരണത്തിൽ 27 ലക്ഷം രൂപയോളം കൗൺസിൽ അംഗീകാരത്തോടെ ഇതിനായി നഗരസഭ ഉൾപ്പെടുത്തി കഴിഞ്ഞു.)
3. കേരളത്തിലെ പുതിയ വേ യിസ്റ്റ് മാനേജ്മെൻറിനെ പറ്റിയും മാല്യ ന്യ നിയമങ്ങളെ പറ്റിയും പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് വിദ്ഗദ്ധരെ ഉൾപ്പെടുത്തി ടൗൺ ഹാളിൽ സെമിനാർ നടത്തുന്നതിന് തീരുമാനിച്ചു.
4. മറ്റ് നഗരസഭകളിലെ പ്ളാസ്റ്റിക്  ശേഖരണ കേന്ദ്രങ്ങളും MCFവും പ്രവർത്തനങ്ങളും വിശകലനം ചെയ്യാൻ പരിസരവാസികളെ ഉൾപ്പെടുത്തി നഗരസഭാ ചിലവിൽ ഒരു യാത്ര സംഘടിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
        പാർലമെൻ്ററി പാർട്ടി യോഗത്തിൽ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി ലീഡറും നഗരവികസന മുന്നണി കൺവീനറുമായ ബിജു പാലുപ്പടവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡർ റോയി വലിയ ചാലിൽ, കൗൺസിലർമാരായ ഷാജു തുരുത്തൽ ,ബെറ്റി ഷാജു, ലീനാ സണ്ണി, ബിജി ജോ ജോ ,ജോർജുകുട്ടി ചെറുവള്ളി, ജോസിൻ ബിനോ, ജിജി ബൈജു കൊല്ലം പറമ്പിൽ, റുബിആൻ്റോ പടിഞ്ഞാറെക്കര, ടോമിൻ വട്ടമല ,സ നിൽ രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments