അപ്പച്ചൻ നെടുമ്പള്ളി അനുസ്മരണം നടത്തി.
10 വർഷം കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം കർഷക യൂണിയൻ എം എം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തി.
പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജോർജ് കുട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു.
കർഷക യൂണിയൻ എം സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് അനുസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രക്ഷോഭങ്ങൾ, കർഷക സെമിനാറുകൾ,കർഷകരെ ആദരിക്കൽ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ ചടങ്ങിൽ സംബന്ധിച്ചവർ അനുസ്മരിച്ചു.
തുടർന്ന് അദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കർഷക യൂണിയൻ എം നേതാക്കളായ ഡാൻറ്റീസ് കൂനാനി,കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,ജോയ് നടയിൽ, മോൻസ് കുമ്പളത്താനം ,പ്രദീപ് ജോർജ്,
ഷാജി കൊല്ലിത്തടം,ജയ്സൺ ജോസഫ്,പി വി ചാക്കോ,അബു മാത്യു, എബ്രഹാം കോക്കാട്,ബന്നി കോതമ്പനാനി ടി എ സെബാസ്റ്റ്യൻ, ടി എം ടോമി സിറിയക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
70 12 23 03 34

.jpeg)




0 Comments