കോട്ടയം ജില്ലാ പോലീസ് വെൽനസ് സെന്ററിലേക്ക് സൈക്കോളജിസ്റ്റിനെ ആവശ്യമുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലാ പോലീസ് വെൽനസ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിജ്ഞാപന തീയതി മുതൽ 7 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
യോഗ്യത: ആർ.സി.ഐ. അംഗീകൃത ക്ലിനിക്കൽ സൈക്കോളജി യോഗ്യതയും ആവശ്യമായ രജിസ്ട്രേഷനും അല്ലെങ്കിൽ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിലെ രണ്ട് വർഷത്തെ എം.ഫിൽ യോഗ്യതയും രജിസ്ട്രേഷനും.
കൗൺസിലിംഗ്, സൈക്കോതെറാപ്പി അല്ലെങ്കിൽ ക്രൈസിസ് ഇന്റർവെൻഷനിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം എന്നിവ നിർബന്ധമാണ്.
പ്രതിഫലം: സർക്കാർ ഉത്തരവ് പ്രകാരം(GO-Rt-24-2026-Fin). നിയമനം താൽക്കാലികവും കരാർ അടിസ്ഥാനത്തിലുമായിരിക്കും.
യോഗ്യതകൾ, അപേക്ഷാരീതി, ആവശ്യമായ രേഖകൾ എന്നിവയുടെ വിശദാംശങ്ങൾക്ക് അനുബന്ധ വിജ്ഞാപനം കാണുക.
വിശദ വിവരങ്ങൾക്ക്
ബന്ധപ്പെടുക: ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ്, കോട്ടയം
ഫോൺ: 0481 2564770
70 12 23 03 34






0 Comments