​ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ മോഷണം പോയ കേസ്: പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

​

ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ മോഷണം പോയ കേസ്: പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

ക്ഷേത്രത്തിൽ നിന്ന് വെങ്കല നിലവിളക്കുകൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയെ കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ വെസ്റ്റ് 24 പർഗാനാസ് സ്വദേശിയായ റിജാവുൾ മൊല്ല (48, s/o അൻസാൻ മൊല്ല) ആണ് പിടിയിലായത്.  
​കുമരകം കിഴക്ക് ഭാഗത്തുള്ള കാവിൽ മൃതുഞ്ചയപുരം ദേവീക്ഷേത്രത്തിന്റെ നടപ്പന്തലിൽ സൂക്ഷിച്ചിരുന്ന 6000/- രൂപ വിലമതിക്കുന്ന രണ്ട് വെങ്കല നിലവിളക്കുകളാണ് മോഷണം പോയത്. 06.10.2026-ന് രാവിലെ 10.00 മണിക്കും വൈകിട്ട് 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പൂജയ്ക്കായി ഉപയോഗിച്ചിരുന്നതായിരുന്നു ഈ വിളക്കുകൾ.  
​തുടർന്ന് 07.10.2026-ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുമരകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.  ​കേസന്വേഷണത്തിന്റെ ഇടയിൽ 07.10.2026 രാത്രി 11.00 മണിയോടെ കുമരകം ചന്തക്കവല ഭാഗത്ത് വെച്ച് പ്രതിയെ പോലീസ് കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷണ വസ്തുക്കൾ കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments