സാമൂഹിക പ്രതിബദ്ധത രക്തദാന രംഗത്തും പുലർത്തേണ്ടത് അത്യാവശ്യം: റോണി കെ ബേബി എം എൽ എ.... കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.



സാമൂഹിക പ്രതിബദ്ധത രക്തദാന രംഗത്തും പുലർത്തേണ്ടത് അത്യാവശ്യം: റോണി കെ ബേബി എം എൽ എ.... കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

 സാമൂഹിക പ്രതിബദ്ധത രക്തദാന രംഗത്തും പുലർത്തേണ്ടത് അത്യാവശ്യം ആണെന്ന് റോണി കെ ബേബി എം എൽ എ പറഞ്ഞു. 

 കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ  നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും  കൊഴുവനാൽ ലയൺസ് ക്ലബ്ബിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിൻ്റെയും സഹകരണത്തോടെ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


      സ്‌കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ റവ. ഫാ. ആൻ്റണി മണിയങ്ങാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. 


സ്‌കൂൾ പ്രിൻസിപ്പൽ  ഓമന പി , പി ടി എ പ്രസിഡൻ്റ് മാത്യൂസ് മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർ മനോജ് പൂവത്താനിക്കുന്നേൽ, കൊഴുവനാൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് സാബു മുകളേൽ, എച്ച് ഡി എഫ് ഡി ബാങ്ക് സിറ്റി ഹെഡ്  പ്രദീപ് ജി നാഥ്, സ്‌കൗട്ട് മാസ്റ്റർ സെബാസ്‌റ്റ്യൻ വി എം , ഗൈഡ് ക്യാപ്റ്റൻ ജയാ ജോൺ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിലു സെബാസ്‌റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


    ക്യാമ്പിൽ അൻപതോളം പേർ രക്തം ദാനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments