കൊഴുവനാല്‍ ഉപജില്ലാ കലോത്സവത്തില്‍ മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കുളിന് മികച്ച വിജയം


മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കുളിന് മികച്ച വിജയം

 കൊഴുവനാല്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍ പി വിഭാഗം മത്സരത്തില്‍ മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കുള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഒന്നാം സ്ഥാനത്തെത്തി.വിവിധ മത്സരങ്ങളിലായി പതിമൂന്ന് എ ഗ്രേഡ് നേടിയാണ് സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കുള്‍ മികച്ച വിജയം നേടിയത്.


ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്‌ക്കുളില്‍ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ തോമസ് മാമ്പുഴയ്ക്കലില്‍ നിന്നും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും,അധ്യാപകരും,പി റ്റി എ ഭാരവാഹികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.


ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയതിന്റെ ആഹ്ലാദത്തിലാണ് സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കുളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments