എലിക്കുളത്തെ സ്കൂൾ മുറ്റത്ത് ഇനി ഫലവൃക്ഷ തൈകൾ കായ്ക്കും.
എലിക്കുളം കാരക്കുളം സെൻ്റ് മാത്യൂസ് ഗ്രൂപ്പ് ഓഫ് സ്കൂളിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.കൃഷി ഭവൻ്റെ സഹകരണത്തോടെ സ്കൂളിലെ അദ്ധ്യാപകരും, രക്ഷകർത്താക്കളും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
റംബൂട്ടാർ , പേര, പ്ലാവ് മാവ് ,നെല്ലി, ചാമ്പ, തുടങ്ങി നിരവധി ഫലവൃക്ഷത്തൈകളാണ് സ്കൂൾവളപ്പ് നിറയെ ഒരുക്കിയിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് നിർവ്വഹിച്ചു.
സെൻ്റ് മാത്യൂസ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മിസ്ട്രസ് ഗ്രേയ്സ് തോമസ് അധ്യക്ഷത വഹിച്ചു സെൻ്റ് മാത്യൂസ് യു പി സ്കൂൾ ഹെഡ്മാസ്റ്റർ മാത്യൂസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകർ വിദ്യാർത്ഥികൾ മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.
70 12 23 03 34





0 Comments