അഗതികൾക്കായി 'ആനന്ദദർശൻ' പദ്ധതി
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ആനന്ദദർശൻ' പദ്ധതിയുടെ ഉദ്ഘാടനം പാലാ ചെത്തിമറ്റത്തെ ദൈവദാൻ സെൻ്ററിലെ അഗതികൾക്ക് ടെലിവിഷൻ കൈമാറി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.
വൃദ്ധസദനങ്ങളിൽ പുഞ്ചിരിയുടെ വെളിച്ചം പകരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, ദൈവദാൻ സെൻ്റർ മദർ സുപ്പീരിയർ സിസ്റ്റർ ഷെറിൻ മേരി, സിസ്റ്റർ ഗ്രേസ്, സിസ്റ്റർ സീലിയ എന്നിവർ പങ്കെടുത്തു.
70 12 23 03 34





0 Comments