എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി



 എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി. 

തിങ്കളാഴ്ച രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി വസ്തു കണ്ടെത്തിയത്.  


 നാലാം നമ്പ‍ർ പ്ലാറ്റ്ഫോമിൽനിന്നാണ് 20 ലക്ഷം രൂപയിലേറെ വിലവരുന്ന ഹാഷിഷ് ഓയിൽ റെയിൽവേ സംരക്ഷണ സേന കണ്ടെടുത്തത്.


 ഇതിന്റെ ഉറവിടത്തെക്കുറിച്ചും സ്റ്റേഷനിൽ ഉപേക്ഷിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. ട്രെയിനുകളിലെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി പകലും രാത്രിയും ആർപിഎഫ് സംഘം നിരീക്ഷണം നടത്തുന്നുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments