കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും.
കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘമാണ് വീണാ ജോർജിൽനിന്ന് മൊഴിയെടുക്കുക.
കെഎസ്‍യു പ്രവർത്തകർക്കെതിരേ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും.കെഎസ്‍യു പ്രവർത്തകർക്കെതിരേ ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും.
വീണാ ജോർജിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനും നീക്കമുണ്ട്. നേരത്തേ വീണാ ജോർജിന്റെ ഗൺമാന്റെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു.
70 12 23 03 34





0 Comments