ലക്ഷക്കണക്കന് ജന മനസ്സുകളില്‍ സ്‌നേഹത്തിന്റെ ഇടം നേടിയ ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തന്‍ തിരുനാവായയില്‍ നിളയുടെ പുണ്യ ഓളങ്ങളില്‍ വിലയം പ്രാപിച്ചു.
തിരുനാവായ നിളാ നദിയില്‍ ചിതാഭസ്മം നിമജ്ജനം ചെയ്തതോടെ ഗജവീരന്റെ ബലികര്‍മ്മങ്ങള്‍ക്കും സമാപനമായി.
മരണശേഷം നടത്തിയ കര്‍മ്മങ്ങളുടെ ഭാഗമായി ഇന്നലെ അസ്ഥി ശേഖരിച്ചിരുന്നു. തുടര്‍ന്ന് പല്ലാട്ട് കുടുംബാംഗങ്ങള്‍ അസ്ഥിയും ചിതാഭസ്മവും വഹിച്ച് തിരുനാവായയിലെത്തി. പല്ലാട്ട് കുടുംബാംഗങ്ങളായ സുരേഷ് കുമാര്‍, സതീഷ് കുമാര്‍, മനോജ് കുമാര്‍, അഡ്വ. രാജേഷ് പല്ലാട്ട്, ഷീജ, ശ്രീജ, സേതുമോള്‍, അനന്തകൃഷ്ണന്‍, ബ്രഹ്മദത്തന്റെ പാപ്പാന്‍ ശരത്ത് എന്നിവരാണ് ചിതാഭസ്മ നിമജ്ജനത്തിന് പോയത്.
തിരുനാവായ നിളയുടെ പുണ്യജലത്തില്‍ ബ്രഹ്മദത്തന്റെ ചിതാഭസ്മവും അസ്ഥിയും ഒഴുക്കിയ നിമിഷം പല്ലാട്ട് കുടുംബത്തിനും ബ്രഹ്മദത്തനെ സ്‌നേഹിച്ചവര്‍ക്കും ഒരിക്കലും മറക്കാനാവാത്തതായി. ഉത്സവപ്പറമ്പുകളില്‍ തലയെടുപ്പോടെ നിന്നിരുന്ന ആ ഗജവീരന്റെ ഭൗതിക സാന്നിധ്യത്തിന്റെ അവസാന അടയാളവും പുണ്യനദിയില്‍ അലിഞ്ഞുചേര്‍ന്നു.
തിരുനാവായ നിളാ നദിയിലെ അസ്ഥിനിമജ്ജനത്തോടെ ബ്രഹ്മദത്തന്റെ ഭൗതിക യാത്രയ്ക്ക് അവസാനമായി. എന്നാല്‍ പല്ലാട്ട് കുടുംബത്തിന്റെയും ആനപ്രേമികളുടെയും മനസ്സുകളില്‍ അവന്റെ യാത്ര ഇവിടെ അവസാനിക്കുന്നില്ല.

0 Comments