വൈക്കം അഷ്ടമിയോടനുബന്ധിച്ച് വൈക്കം ബീച്ചിൽ നടന്ന കാർണിവലിനിടെ സുഹൃത്തുക്കളെ കാണാനെത്തിയ 16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്ത കേസിൽ നാല് യുവാക്കളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. ശിവകൃഷ്ണൻ (20), ആദിത്യൻ (20), മനു മോഹൻ (21), അരവിന്ദ് കൃഷ്ണകുമാർ (20) എന്നിവരാണ് അറസ്റ്റിലായത്.
2026 നവംബർ 24-ന് രാത്രി 11 മണിയോടെയാണ് സംഭവം. പെൺകുട്ടിയെ കാണാതായ സംഭവവുമായി പരാതിക്കാരന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ബൈക്കിലെത്തിയ രണ്ട് പ്രതികൾ കുട്ടിയെ ബലമായി മറ്റൊരു സ്ഥലത്തെത്തിക്കുകയും അവിടെ കാത്തുനിന്ന മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് മർദ്ദിക്കുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പരിക്കേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിയ വൈക്കം പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈക്കം പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് പ്രതികളെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെയും നവംബർ 27-ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു IPS-ന്റെ മേൽനോട്ടത്തിൽ വൈക്കം DYSP കെ. എൻ. രാജേഷിന്റെയും വൈക്കം സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്തിന്റെയും നേതൃത്വത്തിൽ വൈക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ വൈശാഖ് കെ. വി., SCPO ജിനു ജി. നാഥ്, CPOമാരായ ശരത് ലാൽ, സനൽ കുമാർ, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അജ്മൽ, സാം, അനീഷ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
70 12 23 03 34



0 Comments