സെക്രട്ടറിയറ്റിന് പിന്നാലെ നിയമസഭയിലും സന്ദർശകർക്ക്‌ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ.


 സെക്രട്ടറിയറ്റിന് പിന്നാലെ നിയമസഭയിലും സന്ദർശകർക്ക്‌ കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. 

സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഒമ്പത് ദിവസത്തെ സമ്മേളനത്തിനായി നിയമസഭ 30 മുതൽ ആരംഭിക്കുമ്പോൾ മുതൽ നിയന്ത്രണം നിലവിൽ വരും. സ്പീക്കർ, മുഖ്യമന്ത്രി മന്ത്രിമാർ, എംഎൽഎമാർ എന്നിവരെ കാണുന്നതിന് വ്യത്യസ്ത നിറമുള്ള പാസുകൾ കൊണ്ടുവരും. സീറോ അവറിൽ സന്ദർശകർക്ക് അനുവാദം ഇല്ലെന്നും സ്പീക്കർ അറിയിച്ചു. 


എല്ലാം തുറന്നുനൽകിയെന്ന്‌ പറഞ്ഞുനടന്ന സർക്കാരാണ്‌ അനിയന്ത്രിതമായ ജനക്കൂട്ടം ബുദ്ധിമുട്ടായതോടെ നിയന്ത്രണവുമായി വരുന്നത്‌. യുഡിഎഫ്‌ സർക്കാർ വന്നതോടെ കോൺഗ്രസുകാരും ലീഗുകാരുമാണ്‌ സന്ദർശക വേഷത്തിൽ കൂട്ടത്തോടെ എത്തുന്നത്‌. സ്ഥലംമാറ്റംമുതൽ വില്ലേജ്‌ ഓഫീസിൽനിന്നുള്ള ആവശ്യത്തിനുവരെ ഇടനിലക്കാരായി വരുന്നവരാണ്‌ ഏറെയും. സാധാരണ ആവശ്യങ്ങൾക്ക്‌ വരുന്നവർക്ക്‌ അതിനാൽ മന്ത്രിമാരെയോ ഉദ്യോഗസ്ഥരേയോ കാണാനുമാകുന്നില്ല. മന്ത്രിയുടെ ഓഫീസിൽ എത്തിയാൽ തള്ളിക്കയറിയ ഖദർധാരികൾക്കിടയിൽവച്ചാണ്‌ പലപ്പോഴും അവരുടെ ആവശ്യങ്ങൾ പറയൽ. നിയമസഭാ സമുച്ചയത്തിലാണെങ്കിലും സ്ഥിതി വ്യത്യസ്‌തമല്ല. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments