തൊടുപുഴ, ഭാരതീയ വിദ്യാനികേതന്‍ ഇടുക്കി ജില്ലാ സ്‌കൂള്‍ കലോത്സവം ‘എന്‍കോര്‍ 2026’-ല്‍ 657 പോയിന്റോടെ ആതിഥേയരായ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂള്‍, തൊടുപുഴ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 379 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ സെക്കന്ററി സ്‌കൂള്‍, കുടയത്തൂര്‍ രണ്ടാം സ്ഥാനവും, 265 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍, പാറക്കടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍പിവിഭാഗം തൊടുപുഴ (118 പോയിന്റ്) ഒന്നാമതും, കുടയത്തൂര്‍ (105 പോയിന്റ്) രണ്ടാമതും എത്തി. യുപി വിഭാഗം തൊടുപുഴ (212 പോയിന്റ്) ഒന്നാമതും, പാറക്കടവ് (184 പോയിന്റ്) രണ്ടാം സ്ഥാനവും നേടി.
കിഷോര്‍ (എച്ച്എസ്) വിഭാഗം തൊടുപുഴ (327 പോയിന്റ്) ഒന്നാമതെത്തിയപ്പോള്‍ കുടയത്തൂര്‍ (176 പോയിന്റ്) രണ്ടാം സ്ഥാനം നേടി. ജില്ലയിലെ ഏഴ് വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറോളം കലാപ്രതിഭകള്‍ ആറ് വേദികളിലായി 75 സ്റ്റേജ് ഇനങ്ങളിലും 32 സ്റ്റേജിതര ഇനങ്ങളിലും മാറ്റുരച്ചു.
രാവിലെ 10 ന് ഒന്നാം വേദിയായ ‘ചിലങ്ക’യില്‍ നടന്ന ഉദ്ഘാടന സമ്മേളനം ആയുര്‍വേദ ഡോക്ടറും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. നാട്ടുവള്ളി ജയചന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ ബിജു അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷ ലളിതാംബിക ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ കെഎന്‍ രഘു പ്രതിഭകളെ ആദരിച്ചു. ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരന്‍, സ്വാഗതസംഘം സെക്രട്ടറി എസ്. പത്മഭൂഷണ്‍, എസ്വിബി തൊടുപുഴ വൈസ് പ്രിന്‍സിപ്പാള്‍ രശ്മി ദേവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈകിട്ട് 6 ന് നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ അധ്യക്ഷന്‍ കെഎന്‍ രഘു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരന്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. തപസ്യ കലാസാഹിത്യ വേദി വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പിജി ഹരിദാസ്, ജില്ലാ ഉപാധ്യക്ഷന്‍ എന്‍ അനില്‍ ബാബു, ജില്ലാ കലോത്സവ പ്രമുഖ് ആരോമല്‍ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.
70 12 23 03 34




0 Comments