ധർപൺ 2026–27: അൽഫോൻസാ കോളേജ് യൂണിയന് പ്രൗഢഗംഭീര തുടക്കം




ധർപൺ 2026–27: അൽഫോൻസാ കോളേജ് യൂണിയന് പ്രൗഢഗംഭീര തുടക്കം

പാലാ അൽഫോൻസാ കോളേജിലെ 2026–27 അധ്യയന വർഷത്തെ കോളേജ് യൂണിയനായ 'ദർപ്പൺ' ഉദ്ഘാടനവും സ്ഥാനാരോഹണച്ചടങ്ങും സംഘടിപ്പിച്ചു. കണ്ണാടി എന്നർത്ഥം വരുന്ന 'ദർപ്പൺ' എന്ന പേര്, വിദ്യാർത്ഥികളുടെ കഴിവുകളുടെയും ചിന്തകളുടെയും സർഗാത്മകതയുടെയും പ്രതിഫലനമായി മാറുന്ന ഒരു വിദ്യാർത്ഥി കൂട്ടായ്മ എന്ന ആശയത്തെ മുന്നോട്ടുവയ്ക്കുന്നു.

പുതുപ്പള്ളി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മകവും നേതൃത്വപരവുമായ കഴിവുകൾ വളർത്തുന്നതിൽ കലാലയ യൂണിയനുകളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.


കോളേജ് യൂണിയൻ ചെയർപേഴ്സൺ മിസ് ത്രേസ്യാമ്മ ടെസ്സിൻ ജോർജ് അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പുതിയ യൂണിയൻ ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു.

വിദ്യാർത്ഥികളുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജനാധിപത്യപരമായ നേതൃത്വഗുണങ്ങൾക്കും പ്രാധാന്യം നൽകുന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments