പൈക വൈ എം സി എയുടെ നേതൃത്വത്തിലുള്ള ഏഴാമത് അഖിലകേരള വടംവലി മത്സരം നവംബര്‍ 22 ന് (ഞായറാഴ്ച) പൈക ലിറ്റില്‍ ഫ്‌ലവര്‍ ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
വൈകിട്ട് 7:00മണിക്ക് നടക്കുന്ന യോഗത്തില്‍ വൈ എം സി എ പ്രസിഡന്റ് തോമാച്ചന്‍ പാലാക്കുടി അധ്യക്ഷത വഹിക്കും. പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എം.ഡി മത്സരം ഉദ്ഘാടനം ചെയ്യും.
പൈക സെന്റ് ജോസഫ് പള്ളി വികാരി മാത്യു വാഴക്കപ്പാറയുടെ മഹനീയ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിജി ജോമോന്‍ ഗണപതിപ്ലാക്കല്‍, ഷൈനി ബിജു പൊറ്റോടത്തില്‍, സെക്രട്ടറി റെജി സെബാസ്റ്റ്യന്‍ പുരയിടത്തില്‍, ട്രഷറര്‍ ജോയ് കപ്പലുമാക്കല്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ബിജു തെങ്ങനാല്‍, അനൂപ് ആയിലുകുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ല പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ സമ്മാനദാനം നിര്‍വഹിക്കും വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 20001രൂപയും രണ്ടാം സമ്മാനം 15,001 രൂപയും മൂന്നാം സ്ഥാനം 10001 രൂപയുമാണ് ലഭിക്കുക. നാലാം സ്ഥാനം മുതല്‍ പതിനാറാം സ്ഥാനം വരെ നേടുന്ന ടീമുകള്‍ക്കും 8000 മുതല്‍ 3000 രൂപ വരെ ഉള്ള സമ്മാനങ്ങളും ലഭിക്കുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടീമുകള്‍ പൈക വൈഎംസിഎ ഭാരവാഹികളുമായി ബന്ധപ്പെടുക.



0 Comments