താളവാദ്യരംഗത്തെ ഗിന്നസ് ഇതിഹാസം പദ്മശ്രീ പ്രൊഫ. യെല്ലൈ വെങ്കടേശ്വര റാവു മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ 64 ദിവസം നീളുന്ന ഗണേശ സംഗീതോത്സവ വേദിയിലേക്ക്



 മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ 64 ദിവസം നീളുന്ന ഗണേശ സംഗീതോത്സവ വേദിയിലേക്ക് താളവാദ്യരംഗത്തെ ഗിന്നസ് ഇതിഹാസം പദ്മശ്രീ പ്രൊഫ. യെല്ലൈ വെങ്കടേശ്വര റാവു.  

 വൃശ്ചികം ഒന്നിന് ആരംഭിച്ച സംഗീതത്തിൻ്റെ അഞ്ചാം ദിനമായ 21 നാണ് റാവു വേദിലെത്തുന്നത്. സി.എസ്. സജീവിന്റെ കച്ചേരിക്ക് മൃദംഗത്തിൽ ഡോ. യെല്ലൈ വെങ്കടേശ്വര റാവുവും വയലിനിൽ ഇടപ്പള്ളി അജിത് കുമാർ, ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും  ഒപ്പം ചേരും. 

 തുടർച്ചയായി 36 മണിക്കൂർ മൃദംഗം വായിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ അദ്ദേഹം, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാണ്. മൃദംഗവാദനത്തിലെ അസാധാരണ പ്രതിഭയും താളവൈഭവവും കൊണ്ട്  സംഗീതലോകത്ത് ശ്രദ്ധേയനായ യെല്ലൈ വെങ്കടേശ്വര റാവുവിന്റെ സാന്നിധ്യം മള്ളിയൂർ സംഗീതോത്സവത്തിന് പ്രത്യേക പ്രൗഢിയേകും.


 പ്രമുഖ കർണാടക സംഗീതജ്ഞനും ഓൾ ഇന്ത്യ റേഡിയോ ഗ്രേഡഡ് ആർട്ടിസ്റ്റുമായ വിദ്വാൻ സി.എസ്. സജീവ് കച്ചേരി അവതരിപ്പിക്കും.2008-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ച യെല്ലൈ വെങ്കടേശ്വര റാവു പതിറ്റാണ്ടുകളായി കർണാടക സംഗീതരംഗത്ത് സജീവമാണ്.  

 ബാലപ്രതിഭയായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, തനതായ മൃദംഗവാദനശൈലി, അപാരമായ താളബോധം, നൂതനമായ അവതരണരീതി എന്നിവയിലൂടെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടി. നിരവധി പ്രഗത്ഭ സംഗീതജ്ഞർ ക്കൊപ്പം വേദി പങ്കിട്ട അദ്ദേഹം അവതരണത്തിനും അധ്യാപനത്തിനും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments