പി.എസ്.സി അംഗങ്ങളെ നിശ്ചയിച്ചു; കോൺഗ്രസിന് നാല് സീറ്റ്, മുസ്ലിം ലീഗിന് ഒന്ന്; പട്ടികയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം



 പി.എസ്.സി അംഗങ്ങളെ നിശ്ചയിച്ചു; കോൺഗ്രസിന് നാല് സീറ്റ്, മുസ്ലിം ലീഗിന് ഒന്ന്; പട്ടികയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം 

കേരള പബ്ലിക് സർവീസ് കമ്മീഷനിലെ അഞ്ച് അംഗങ്ങളുടെ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ നിശ്ചയിച്ചു. നാല് സീറ്റുകൾ കോൺഗ്രസിനും ഒരു സീറ്റ് മുസ്ലിം ലീഗിനും നൽകാൻ ധാരണയായി. അംഗങ്ങളുടെ പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി.

കോൺഗ്രസ് പട്ടികയിൽ പ്രൊഫ. റോസമ്മ ഫിലിപ്പ്, ജി. ഗോപകുമാർ, രമേശ് എം. തമ്പി, ആർ. സനൽകുമാർ എന്നിവരാണ് ഇടംപിടിച്ചത്. മുസ്ലിം ലീഗിന് ലഭിച്ച ഒരു സീറ്റിലേക്ക് ഷാഫി ചാലിയത്തെയാണ് നിർദേശിച്ചിരിക്കുന്നത്.


പി.എസ്.സി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പട്ടികയിൽ സമവായമായത്. കെ.സി. വേണുഗോപാൽ വിഭാഗം ആദ്യം സുധാ മേനോന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ ഇവർ അഹമ്മദാബാദിൽ സ്ഥിരതാമസക്കാരിയാണെന്നും നിർദേശം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തുടർന്ന് കെ.സി. വിഭാഗം നിർദേശിച്ച മറ്റൊരു പേരിൽ സമവായത്തിലെത്തുകയായിരുന്നു.

അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നൽകുന്നതോടെ പി.എസ്.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ നിലനിന്നിരുന്ന ചർച്ചകൾക്ക് പരിഹാരമായി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ തുടർനിയമന നടപടികളിലേക്ക് സർക്കാർ കടക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments