പാലാ ജനറൽ ആശുപത്രി വികസന സമിതി യോഗം .....കളക്ടറുടെ ഏഴിന നിർദേശങ്ങൾക്കും വികസന സമിതിയുടെ അംഗീകാരം; നടപ്പാക്കാൻ വികസന സമിതിയുടെ പൂർണ പിന്തുണ



പാലാ ജനറൽ ആശുപത്രി വികസന സമിതി യോഗം .....കളക്ടറുടെ ഏഴിന നിർദേശങ്ങൾക്കും വികസന സമിതിയുടെ അംഗീകാരം; നടപ്പാക്കാൻ വികസന സമിതിയുടെ പൂർണ പിന്തുണ

 കെ.എം. മാണി സ്മാരക ജനറൽ ആശുപത്രിയുടെ പ്രവർത്തനങ്ങളിലും വികസനത്തിലും നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി ജില്ലാ കളക്ടർ നിർദേശിച്ച ഏഴ് കാര്യങ്ങളും ആശുപത്രി വികസന സമിതി യോഗം അംഗീകരിച്ചു. നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകാനും യോഗം തീരുമാനിച്ചു.

ജില്ലാ കളക്ടറുടെ നിർദേശങ്ങൾ അതേപടി അംഗീകരിച്ച യോഗം ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സയ്ക്കെത്തുന്ന രോഗികൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിനും കൂട്ടായ പ്രവർത്തനം നടത്താനും തീരുമാനിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി ബൈജു കൊല്ലംപറമ്പിലും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ കൈക്കൊണ്ട തീരുമാനം ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ഏറെ പ്രാധാന്യമുള്ളതാണ്. ജില്ലാ കളക്ടറുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വിവിധ വകുപ്പുകളുടെ ഏകോപനവും ആവശ്യമായ നടപടികൾക്ക് പിന്തുണയും ഉറപ്പാക്കും.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments