മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയനിലെ മന്നം സ്മൃതി മണ്ഡപ സമർപ്പണവും എൻ.എസ്.എസ് ആസ്ഥാന മന്ദിര ഉദ്ഘാടനവും മാറ്റിവെച്ചു


മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയനിലെ മന്നം സ്മൃതി മണ്ഡപ സമർപ്പണവും എൻ.എസ്.എസ് ആസ്ഥാന മന്ദിര ഉദ്ഘാടനവും മാറ്റിവെച്ചു

 മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന മന്നം സ്മൃതി മണ്ഡപ സമർപ്പണവും യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും നവതി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാറ്റിവെച്ചതായി യൂണിയൻ ചെയർമാൻ മനോജ് .ബി . നായർ അറിയിച്ചു . സാങ്കേതികമായ ചില കാരണങ്ങളാലാണ് പരിപാടികൾ മാറ്റിവെച്ചത് .


പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്ന് യൂണിയൻ ചെയർമാൻ മനോജ് ബി. നായരും സെക്രട്ടറി പ്രവീൺ ആർ. നായരും അഭ്യർഥിച്ചു.

ഇതോടൊപ്പം നാളെ  (നവംബർ 28-ന്) നടത്താൻ നിശ്ചയിച്ചിരുന്ന ആലോചനാ യോഗവും മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments