ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.


ഗുണ്ടാ ബന്ധം;  തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.

കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ഭാരവാഹിയും തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ നിഷാന്ത് പി ചന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

കാപ്പ കേസിൽ നാടുകടത്തിയ റോഷൻ വർഗീസ്, പീച്ചി സ്വർണക്കവർച്ച, ഹൈവേ റോബറി കേസിലെ പ്രതി കിരൺ എന്നിവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും പ്രതികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.


പ്രതികളുമായി ചേർന്ന് സാധാരണക്കാരെ ഭീഷണിപ്പെടുത്തിയെന്നും, കുറ്റകൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായം നൽകിയെന്നുമുള്ള ആരോപണങ്ങളും അന്വേഷണത്തിൽ ഉയർന്നു.

രേഖാമൂലം മറുപടി നൽകാൻ 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു.

വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ആണ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments